- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു; നോർവേയിൽ ബിയർ, ബേക്കറി, മാംസം എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്
ഓസ്ലോ: ബവ്‌റിജസ്, ബേക്കറി, മാംസ വിപണി ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതോടെ രാജ്യത്ത് ബേക്കറി ഉത്പന്നങ്ങൾ, ബിയർ, ഹോട്ട് ഡോഗ് എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. ബവ്‌റിജസ് ജീവനക്കാർ ബുധനാഴ്ച മുതലും ബേക്കറി ജീവനക്കാർ വ്യാഴാഴ്ചയും പണിമുടക്ക് ആരംഭിക്കുമ്പോൾ മാംസ വിപണിയിലെ ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്ക് ആരംഭിക്കും. ഇതോടെ പൊതുവേ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുമെന്നാണ് കരുതുന്നത്. മുമ്പ് യൂണിയനും മാനേജ്‌മെന്റും നടന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്താത്തതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് ആരംഭിക്കുന്നത്. ഏപ്രിൽ മധ്യത്തോടെ ബവ്‌റേജ് മേഖലയിലുള്ള ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച ചർച്ചകൾ അലസലപ്പെട്ടിരുന്നു. പിന്നീട് നടത്താമെന്ന് പറഞ്ഞിരുന്ന ചർച്ച ബുധനാഴ്ചയാണ് നടത്തേണ്ടത്. ആയിരത്തിലധികം ബവ്‌റേജ് മേഖലയിലുള്ള തൊഴിലാളികളും 582 ബേക്കറി വർക്കർമാരുമാണ് വേതന വർധനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പണിമുടക്കിന് ഒരുങ്ങുന്നത്. ബവ്‌റേജ് ജീവനക്കാരുടെ പണിമുടക്ക് കോക്കോ കോള, EC Dahls Bryggeri,
ഓസ്ലോ: ബവ്‌റിജസ്, ബേക്കറി, മാംസ വിപണി ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതോടെ രാജ്യത്ത് ബേക്കറി ഉത്പന്നങ്ങൾ, ബിയർ, ഹോട്ട് ഡോഗ് എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. ബവ്‌റിജസ് ജീവനക്കാർ ബുധനാഴ്ച മുതലും ബേക്കറി ജീവനക്കാർ വ്യാഴാഴ്ചയും പണിമുടക്ക് ആരംഭിക്കുമ്പോൾ മാംസ വിപണിയിലെ ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്ക് ആരംഭിക്കും. ഇതോടെ പൊതുവേ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുമെന്നാണ് കരുതുന്നത്. മുമ്പ് യൂണിയനും മാനേജ്‌മെന്റും നടന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്താത്തതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് ആരംഭിക്കുന്നത്.
ഏപ്രിൽ മധ്യത്തോടെ ബവ്‌റേജ് മേഖലയിലുള്ള ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച ചർച്ചകൾ അലസലപ്പെട്ടിരുന്നു. പിന്നീട് നടത്താമെന്ന് പറഞ്ഞിരുന്ന ചർച്ച ബുധനാഴ്ചയാണ് നടത്തേണ്ടത്. ആയിരത്തിലധികം ബവ്‌റേജ് മേഖലയിലുള്ള തൊഴിലാളികളും 582 ബേക്കറി വർക്കർമാരുമാണ് വേതന വർധനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പണിമുടക്കിന് ഒരുങ്ങുന്നത്.
ബവ്‌റേജ് ജീവനക്കാരുടെ പണിമുടക്ക് കോക്കോ കോള, EC Dahls Bryggeri, Grans Bryggeri, Macks Ølbryggeri, Ringnes, Telemark Kildevann, Voss Production AS എന്നിവയെ സാരമായി ബാധിക്കും. നോർവീജിയൻ സൂപ്പർമാർക്കറ്റുകളിലേക്ക് ബേക്കറി ഉത്പന്നങ്ങൾ എത്തിക്കുന്ന Mesterbakeren AS, Bakehuset AS, Kløverbakerite എന്നിവയെ ബേക്കറി ജീവനക്കാരുടെ പണിമുടക്കും ബാധിക്കും. ഇവർക്കു പിന്നാലെ മാംസ വിപണിയിലുള്ള 21 കമ്പനിയിലെ 1500 തൊഴിലാളികൾ പണിമുടക്കുന്നതോടെ നോർവേ ഭക്ഷ്യ മാർക്കറ്റ് സ്തംഭിക്കുമെന്നാണ് വിലയിരുത്തുന്നത്.