- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാചകർ ചമഞ്ഞ് മോഷണം; ഓസ്ട്രിയയിൽ റൊമാനിയ സംഘം പിടിയിൽ
വിയന്ന: യാചകർ ചമഞ്ഞ് ഓസ്ട്രിയയിൽ പരക്കെ മോഷണം നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. റൊമാനിയയിൽ നിന്നുള്ള ഒരു സംഘം യാചകർ ചമഞ്ഞ് ഓസ്ട്രിയയിലെ വീടുകളിൽ മോഷണം നടത്തിവരികയായിരുന്നു. ഓസ്ട്രിയൻ തെരുവുകളിൽ ഭിക്ഷ യാചിച്ചു കഴിയുന്ന റൊമാനിയൻ സംഘമാണ് ഓസ്ട്രിയയിൽ അങ്ങോളമിങ്ങോളമുള്ള 80 വീടുകളിൽ കവർച്ച നടത്തിയത്. കാറുകൾ മോഷ്ടിക്കുകയും ആൾക്കാരെ
വിയന്ന: യാചകർ ചമഞ്ഞ് ഓസ്ട്രിയയിൽ പരക്കെ മോഷണം നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. റൊമാനിയയിൽ നിന്നുള്ള ഒരു സംഘം യാചകർ ചമഞ്ഞ് ഓസ്ട്രിയയിലെ വീടുകളിൽ മോഷണം നടത്തിവരികയായിരുന്നു. ഓസ്ട്രിയൻ തെരുവുകളിൽ ഭിക്ഷ യാചിച്ചു കഴിയുന്ന റൊമാനിയൻ സംഘമാണ് ഓസ്ട്രിയയിൽ അങ്ങോളമിങ്ങോളമുള്ള 80 വീടുകളിൽ കവർച്ച നടത്തിയത്. കാറുകൾ മോഷ്ടിക്കുകയും ആൾക്കാരെ പറ്റിച്ച് പണം പിടുങ്ങുകയുമായിരുന്നു സംഘം ചെയ്തുവന്നിരുന്നത്.
സംഘത്തിന്റെ നേതാവെന്നു പറയപ്പെടുന്ന 37കാരനെ സാൽസ്ബർഗ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയതോടെയാണ് സംഘത്തിന്റെ കവർച്ച പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ഓസ്ട്രിയയിൽ നിന്ന് ഒരു മെർസിഡസ് മോഷണം പോയതുമായി ബന്ധപ്പെട്ടാണ് സംഘത്തിന്റെ നേതാവിനെ പിടികൂടുന്നത്. കാർ പിന്നീട് ഹംഗറിയിൽ നിന്നു കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് 22 വയസുള്ള യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 29 വയസുള്ള യുവതിയേയും 21 വയസുള്ള മറ്റ് രണ്ടു യുവാക്കളേയും 40 വയസുള്ള മറ്റൊരാളേയും പിടികൂടുകയായിരുന്നു.
പകൽ സമയം തെരുവുകളിൽ ഭിക്ഷ യാചിക്കുന്ന സംഘം രാത്രികാലങ്ങളിൽ വീടുകളിൽ മോഷണം നടത്തിവരികയായിരുന്നു. പ്രത്യേകിച്ച് പ്രായമായവർ തന്നെ താമസിക്കുന്ന വീടുകളായിരുന്നു ഇവരുടെ ലക്ഷ്യം. പലപ്പോഴും വാതിലിൽ മുട്ടി വിളിച്ച് ചെറിയ സഹായം അഭ്യർത്ഥിക്കുന്ന സംഘാംഗങ്ങൾ വീട്ടുടമ അറിയാതെ ഉള്ളിൽ കടന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയായിരുന്നു പതിവ്. കൂടാതെ സംഘത്തിലെ സ്ത്രീകൾ പലപ്പോഴും പുരുഷന്മാരുള്ള വീട്ടിൽ മസാജിംഗും സെക്‌സും വരെ ഓഫർ ചെയ്യുക പതിവായിരുന്നു. ഇവർ ഇത്തരത്തിൽ തിരക്കിലായിരിക്കുമ്പോൾ സംഘത്തിലുള്ള മറ്റൊരാൾ വീട്ടിൽ കയറി മോഷണം നടത്തുമത്രേ.
വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന വീടുകളിൽ അതിക്രമിച്ച് കടന്ന് മോഷണം നടത്തുകയും ചെയ്യാറുള്ള സംഘം പിന്നീട് അവരുടെ കുളിമുറിയും ടോയ്‌ലറ്റും മറ്റും ഉപയോഗിക്കുന്നതായും കണ്ടുവരുന്നുണ്ടെന്ന് പരക്കെ പരാതിയുയർന്നിരുന്നു.