- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷാടകർക്കിത് നല്ല കാലമല്ല; അറുപതോളം പേരെ ദുബായ് അറസ്റ്റ് ചെയ്തു നീക്കി
ദുബായിയിൽ അറുപതോളം ഭിക്ഷാടകരെ അറസ്റ്റ് ചെയ്തു നീക്കി. റമദാൻ കാലം തുടങ്ങിയതോടെ ഭിക്ഷാടകരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറപ്‌റി നടത്തിയ പരിശോധനയിലാണ് അറുപതോളം പേരെ അറസ്റ്റ് ചെയ്തത് നീക്കിയത്. അൽ റാസ്, ബർ ദുബായ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഭിക്ഷാടകരെ അറസ്റ്റ് ചെയ്തത്. റമദാൻ കാലമായതിനാൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷാടനത്തിനെതിരെ പ്രത്യേക ബോധവൽക്കരണ ക്യാപെയിനുകൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഭിക്ഷാടനത്തെ പ്രോത്സാപ്പിക്കരുതെന്ന നിർദ്ദേശവും അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ധനശേഖരണാർത്ഥം പണം പിരിക്കുന്നതും പൊതു റോഡുകളിലും പള്ളികൾക്കു മുന്നിലും ഉൽപന്നങ്ങൾ വിൽക്കുന്നതും തെരുവോര കച്ചവടക്കാർക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിക്ഷാടനം മോഷണത്തിന് തുല്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുബായ് പൊലീസിനോടും വിദേശകാര്യവുമായി സഹകരിച്ചാണ് ദുബായ് മുനിസിപ്പാലിറ്റി ബോധവൽക്കരണ പരികൾ സംഘടിപ്പിക്കുന്നത്.
ദുബായിയിൽ അറുപതോളം ഭിക്ഷാടകരെ അറസ്റ്റ് ചെയ്തു നീക്കി. റമദാൻ കാലം തുടങ്ങിയതോടെ ഭിക്ഷാടകരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറപ്‌റി നടത്തിയ പരിശോധനയിലാണ് അറുപതോളം പേരെ അറസ്റ്റ് ചെയ്തത് നീക്കിയത്. അൽ റാസ്, ബർ ദുബായ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഭിക്ഷാടകരെ അറസ്റ്റ് ചെയ്തത്.
റമദാൻ കാലമായതിനാൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷാടനത്തിനെതിരെ പ്രത്യേക ബോധവൽക്കരണ ക്യാപെയിനുകൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഭിക്ഷാടനത്തെ പ്രോത്സാപ്പിക്കരുതെന്ന നിർദ്ദേശവും അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ധനശേഖരണാർത്ഥം പണം പിരിക്കുന്നതും പൊതു റോഡുകളിലും പള്ളികൾക്കു മുന്നിലും ഉൽപന്നങ്ങൾ വിൽക്കുന്നതും തെരുവോര കച്ചവടക്കാർക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിക്ഷാടനം മോഷണത്തിന് തുല്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ദുബായ് പൊലീസിനോടും വിദേശകാര്യവുമായി സഹകരിച്ചാണ് ദുബായ് മുനിസിപ്പാലിറ്റി ബോധവൽക്കരണ പരികൾ സംഘടിപ്പിക്കുന്നത്.