- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ തന്തയ്ക്ക് വിളിക്കും; ലിവർപൂൾ തെരുവിലെ ഭിക്ഷക്കാരന്റെ പ്രകടനം വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്
ലിവർപൂൾ: സാധാരണ ഭിക്ഷക്കാർ എന്തെങ്കിലും ലഭിക്കുന്നതിനായി താണ് കേണ് അപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ലിവർ പൂളിലെ സെൻട്രൽ റെയിൽവേ സ്റ്റേഷന് പുറത്തിരിക്കുന്ന യാചകന്റെ പ്രവർത്തന ശൈലി തീർത്തും വ്യത്യസ്തമാണ്. അതായത് ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ ഇയാൾ വഴിയാത്രക്കാരെ തന്തയ്ക്ക് വിളിക്കുകയാണ് ചെയ്ത് വരുന്നത്. ഈ ഭിക്ഷക്കാരന്റെ പ്രകടനം വൈറലായതോടെ പൊലീസ് ഇതിനെക്കുറിച്ച് അന്വേണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിവർപൂൾ നഗരത്തിൽ വ്യാപിക്കുന്ന ഭിക്ഷാടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഭിക്ഷക്കാരനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുന്നതെന്നാണ് മെർസിസൈഡ് പൊലീസ് വെളിപ്പെടുത്തുന്നത്. വീടില്ലാതെ തെരുവിൽ തന്നെ ഉറങ്ങുന്ന ഈ ഭിക്ഷാടകന്റെ വിചിത്രമായ പെരുമാറ്റരീതികളും തെറിവിളിയും ഹോം ലെസ് ഔട്ട്റീച്ച് വർക്കറായ ഡേവിഡ് ഓ കീഫെ വീഡിയോയിൽ പകർത്തുകയും അത് ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യുകയും അത് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീരുകയുമായിരുന്നു. ഇയാളെ സഹായിക്കാൻ താ
ലിവർപൂൾ: സാധാരണ ഭിക്ഷക്കാർ എന്തെങ്കിലും ലഭിക്കുന്നതിനായി താണ് കേണ് അപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ലിവർ പൂളിലെ സെൻട്രൽ റെയിൽവേ സ്റ്റേഷന് പുറത്തിരിക്കുന്ന യാചകന്റെ പ്രവർത്തന ശൈലി തീർത്തും വ്യത്യസ്തമാണ്. അതായത് ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ ഇയാൾ വഴിയാത്രക്കാരെ തന്തയ്ക്ക് വിളിക്കുകയാണ് ചെയ്ത് വരുന്നത്. ഈ ഭിക്ഷക്കാരന്റെ പ്രകടനം വൈറലായതോടെ പൊലീസ് ഇതിനെക്കുറിച്ച് അന്വേണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിവർപൂൾ നഗരത്തിൽ വ്യാപിക്കുന്ന ഭിക്ഷാടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഭിക്ഷക്കാരനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുന്നതെന്നാണ് മെർസിസൈഡ് പൊലീസ് വെളിപ്പെടുത്തുന്നത്.
വീടില്ലാതെ തെരുവിൽ തന്നെ ഉറങ്ങുന്ന ഈ ഭിക്ഷാടകന്റെ വിചിത്രമായ പെരുമാറ്റരീതികളും തെറിവിളിയും ഹോം ലെസ് ഔട്ട്റീച്ച് വർക്കറായ ഡേവിഡ് ഓ കീഫെ വീഡിയോയിൽ പകർത്തുകയും അത് ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യുകയും അത് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിത്തീരുകയുമായിരുന്നു. ഇയാളെ സഹായിക്കാൻ താൻ സന്നദ്ധനായിരുന്നുവെന്നും ഡേവിഡ് പറയുന്നു. ലിവർപൂളിലൈ സിറ്റി സെന്ററിലെ തെരുവുകളിലുള്ള എല്ലാ ഭിക്ഷാടകരെയും തനിക്കറിയാമെന്നും അവർ തന്റെ വാക്കുകൾക്ക് ചെവിക്കൊള്ളാറുണ്ടെന്നും ഡേവിഡ് പറയുന്നു.
എന്നാൽ തെറി പറയുന്ന ഭിക്ഷാടകനെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് താൻ പലവട്ടം സമീപിച്ചിരുന്നുവെങ്കിലും അയാൾ തന്റെ മുഖത്ത് നോക്കി ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഡേവിഡ് പറയുന്നു. ഇയാളുടെ തെറിവിളിയോട് താൻ യോജിക്കുന്നില്ലെന്നും അതിനാലാണ് ഇതിന്റെ ഗൗരവവും ശല്യവും വെളിപ്പെടുത്തുന്നതിനായി ഇയാളുടെ ചെയ്തികൾ ക്യാമറയിൽ പകർത്തിയിരിക്കുന്നതെന്നും ഡേവിഡ് വിശദീകരിക്കുന്നു. ലിവർപൂളിൽ പൊതുജനത്തിന് ശല്യമാകുന്ന വിധത്തിൽ പെരുകുന്ന ഭിക്ഷാടനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തെറി പറയുന്ന ഭിക്ഷാടകന്റെ വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പൊലീസ് ആവർത്തിക്കുന്നത്.
ഇത്തരക്കാരെ സഹായിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളും വൈറ്റ്ചാപ്പലും അടക്കമുള്ള പാർട്ണർ ഏജൻസികളുമായി ചേർന്ന് ഇത്തരക്കാരെ സഹായിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിനും തങ്ങൾ ത്വരിതഗതിയിലുള്ള പ്രവർത്തനം നടത്തുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി അവരുടെ ക്ഷേമവും ആരോഗ്യആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പൊലീസ് നടത്തി വരുന്നുണ്ട്. ഇവർക്ക് താമസസൗകര്യങ്ങളും ഭിക്ഷാടനത്തിൽ നിന്നും വിമുക്തമാകുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കാനും നിയമപാലകർ മുൻപന്തിയിലുണ്ടെന്ന് പൊലീസ് അറിയിക്കുന്നു.
ഭിക്ഷാടനം നിർത്തുന്നതിനായി ഇവിടുത്തെ പ്രാദേശിക ഭരണകൂടം ' നോ സെക്കൻഡ് നൈറ്റ് ഔട്ട് കാംപയിൻ' നടത്തി വരുന്നു. ഇത് പ്രകാരം തെരുവിൽ ഉറങ്ങുന്നവരെ കുറിച്ച് പൊതുജനത്തിന് അധികൃതരെ അറിയിക്കാം. തൽഫലമായി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനം അധികൃതർ നടത്തുന്നതാണ്. തെറിപറയുന്ന യാചകൻെ ഫൂട്ടേജിനെക്കുറിച്ച് ലിവർപൂൾ മേയർ ജോയ് ആൻഡേർസനും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള യാചകരെ കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ ക്രൈം നമ്പർ 0517285811 എന്ന് ക്വോട്ട് ചെയ്ത് 101ൽ വിളിച്ച് പറയണമെന്നാണ് മെഴ്സിസൈഡ് പൊലീസ് ആവശ്യപ്പെടുന്നത്.