- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; പിടിയിലാകുന്നവർ പ്രവാസികളായാൽ സ്പോൺസർക്കും കനത്ത ശിക്ഷ
പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി കുവൈത്തിൽ യാചനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും നിരോധനം വകവെക്കാതെ ഭിക്ഷാടനത്തിനിറങ്ങുന്നവർ കനത്ത നടപടി നേരിടേണ്ടിവരും. ഭിക്ഷാടകർ ഏതു രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തും . പിടിയിലാകുന്ന വരുടെ സ്പോൺസർമാർക്കെതിരെയും നടപടികൾ ഉണ്ടാകും . സ്‌പോൺസറിങ്ങ് കമ്പനികൾക്കെതിരെ ഫയൽ മരവിപ്പിക്കുക പിഴ ഈടാക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുക.
പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
കുവൈത്തിൽ യാചനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും നിരോധനം വകവെക്കാതെ ഭിക്ഷാടനത്തിനിറങ്ങുന്നവർ കനത്ത നടപടി നേരിടേണ്ടിവരും.
ഭിക്ഷാടകർ ഏതു രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തും . പിടിയിലാകുന്ന വരുടെ സ്പോൺസർമാർക്കെതിരെയും നടപടികൾ ഉണ്ടാകും . സ്‌പോൺസറിങ്ങ് കമ്പനികൾക്കെതിരെ ഫയൽ മരവിപ്പിക്കുക പിഴ ഈടാക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുക.
Next Story