വെല്ലിങ്ടൺ: എടിഎം മെഷീനുകൾക്കു സമീപം യാചകരുടെ ശല്യം ഏറുന്നതായി പരാതി. എടിഎമ്മിൽ വരുന്ന കസ്റ്റമേഴ്‌സിന് ഏറെ അസൗകര്യം സൃഷ്ടിച്ചുകൊണ്ട് യാചകർ ഈ മേഖലയിൽ വിലസുന്നതിനാൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബിസിനസ് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു. യാചകരുടെ ശല്യം ഏറിവരുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നതായും ഇവർ വ്യക്തമാക്കി.

എടിഎം മെഷീനുകൾക്കു മുന്നിൽ യാചകർ ഇരിക്കുന്നത് പലപ്പോഴും ഇവിടെയെത്തുന്ന കസ്റ്റമേഴ്‌സിനെ ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്. സെൻട്രൽ വെല്ലിങ്ടണിലാണ് ഇവരുടെ ശല്യം ഏറെയുള്ളത്. എടിഎം സെന്ററുകൾക്കു സമീപത്തു നിന്ന് യാചകരെ മാറ്റിനിർത്താൻ വേണ്ട നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. യാചകർ ഇവിടങ്ങളിൽ ഇരിക്കുന്നത് കസ്റ്റമേഴ്‌സിന് സുരക്ഷിതത്വം തോന്നുന്ന കാര്യമല്ല.

അതേസമയം ബിസിനസ് ഗ്രൂപ്പുകാർ ചൂണ്ടിക്കാട്ടിയ പ്രശ്‌നത്തിന്മേൽ ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്കുകളുടെ സെക്യൂരിറ്റി വർക്കിങ് ഗ്രൂപ്പ് പ്രതികരിച്ചിട്ടുമുണ്ട്.