പൊതുസ്ഥലങ്ങളിലെ ഭീക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്താൻ സ്വീഡൻ ഉന്നത ഭരണകൂടം തീരുമാനം. സ്‌കെയിൻ നഗരത്തിലാണ് ആദ്യം നിരോധനം കൊണ്ടുവരുക. തിങ്കളാഴ്‌ച്ച മുതൽ പുതിയ നിയമം പ്രാബാല്യത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് തീരുമാനം കൊണ്ടുവന്നിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിയാതെ പോകുകയായിരുന്നു.

കഴിഞ്ഞ വർഷശം വെല്ലിങ് ആദ്യം നിരോധനം വേണമെന്ന് വോട്ട് ചെയ്തിരുന്നെങ്കിൽ ഭരണകൂടം നല്കിയ അപ്പീലിൽ നടപ്പിലാക്കാൻ കഴിയാതെ പോകുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഉന്നത കോടതി നിരോധന ഉത്തരവ് പ്രഖ്യാപിക്കുകയായിരുന്നു.

വഴിയരികിൽ ഇരുന്ന് പണം ആവശ്യപ്പെടല് പൊതുജനങ്ങൾക്ക് ശല്യമാകുന്നുവെന്നാണ് വിലയിരുത്തൽ. മുനിസിപ്പാലിറ്റിയിലെ അഞ്ച് മേഖലകളിലാണ് പണം പിരിക്കുന്നതും ഭിക്ഷാടനവും നിരോധിച്ചത്. പിന്നീട് കൂടുതൽ മേഖലകളിലേക്ക് നിരോധനം വ്യാപിക്കാനും പദ്ധതിയുണ്ട്.