- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമ്പരാഗത വേഷത്തിൽ മുത്തുക്കുടകളുമായി വനിതകൾ അണിനിരന്നപ്പോൾ ശിങ്കാരിമേളവുമായി പുരുഷന്മാരും അണിനിരന്നു;ബിഗോണിയ ഫെസ്റ്റിവലിന് നിറപ്പകിട്ടേകി മലയാളി കൂട്ടായ്മ ബല്ലാരറ്റ് മലയാളി അസോസിയേഷൻ
ബല്ലാരറ്റ്: ബല്ലാരറ്റിലെ ഏറ്റവും വലിയ ഉത്സവമായ ബിഗോണിയ ഫെസ്റ്റിവലിന് ഇത്തവണ മലയാളി അസോസിയേഷന്റെ ( ബി എം എ) സാന്നിധ്യം കൂടുതൽ നിറം പകർന്നു, ആദ്യമായാണ് മലയാളി കൂട്ടായ്മ ഫെസ്റ്റിവലിൽ പങ്കുചേരുന്നത്. 1956 ലെ മെൽബൺ ഒളിമ്പിക്‌സിന് അനുബന്ധമായി തുടങ്ങിയ ഉത്സവമാണ് ബിഗോണിയ ഫെസ്റ്റിവലും തുടർന്നുള്ള പരേഡും.ബല്ലാരറ്റിലും ചുറ്റുവട്ടത്തും കൂടുതലായി പൂക്കുന്ന ബിഗോണിയ പൂക്കളുടെ പ്രദർശനമാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. ലേബർ ഡേ ലോങ്ങ് വീക്കെൻഡിൽ നടത്തുന്ന ഈ ആഘോഷം വിവിധ കലാ കായിക പ്രദർശനങ്ങൾ കൊണ്ട് സമ്പന്നമാണ്. തുടർന്ന് നടക്കുന്ന പരേഡ് വിവിധ രാജ്യക്കാരുടെ പാരമ്പര്യ കലാരൂപങ്ങളുടെ പ്രദർശനവും, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ മാർച്ച പാസ്റ്റും, ബാൻഡ് മേളക്കാരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാണ് .. മെൽബണിൽ നിന്നെത്തിയ ശിങ്കാരി മേളവും, മുത്തുക്കുടകളും, സാരിയും മുണ്ടും പാട്ടുപാവാടകളുമടങ്ങുന്ന പരമ്പരാഗത വേഷവിധാനങ്ങളും ഒക്കെയായി പരേഡിന്റെ കാഴ്ചക്കാരെ ത്രസിപ്പിച്ചും, നൃത്തം ചെയ്യിച്ചുമാണ് മലയാളി സംഘം പരേഡിൽ മുന്നിട്ട
ബല്ലാരറ്റ്: ബല്ലാരറ്റിലെ ഏറ്റവും വലിയ ഉത്സവമായ ബിഗോണിയ ഫെസ്റ്റിവലിന് ഇത്തവണ മലയാളി അസോസിയേഷന്റെ ( ബി എം എ) സാന്നിധ്യം കൂടുതൽ നിറം പകർന്നു, ആദ്യമായാണ് മലയാളി കൂട്ടായ്മ ഫെസ്റ്റിവലിൽ പങ്കുചേരുന്നത്.
1956 ലെ മെൽബൺ ഒളിമ്പിക്‌സിന് അനുബന്ധമായി തുടങ്ങിയ ഉത്സവമാണ് ബിഗോണിയ ഫെസ്റ്റിവലും തുടർന്നുള്ള പരേഡും.ബല്ലാരറ്റിലും ചുറ്റുവട്ടത്തും കൂടുതലായി പൂക്കുന്ന ബിഗോണിയ പൂക്കളുടെ പ്രദർശനമാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. ലേബർ ഡേ ലോങ്ങ് വീക്കെൻഡിൽ നടത്തുന്ന ഈ ആഘോഷം വിവിധ കലാ കായിക പ്രദർശനങ്ങൾ കൊണ്ട് സമ്പന്നമാണ്.
തുടർന്ന് നടക്കുന്ന പരേഡ് വിവിധ രാജ്യക്കാരുടെ പാരമ്പര്യ കലാരൂപങ്ങളുടെ പ്രദർശനവും, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ മാർച്ച പാസ്റ്റും, ബാൻഡ് മേളക്കാരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാണ് ..
മെൽബണിൽ നിന്നെത്തിയ ശിങ്കാരി മേളവും, മുത്തുക്കുടകളും, സാരിയും മുണ്ടും പാട്ടുപാവാടകളുമടങ്ങുന്ന പരമ്പരാഗത വേഷവിധാനങ്ങളും ഒക്കെയായി പരേഡിന്റെ കാഴ്ചക്കാരെ ത്രസിപ്പിച്ചും, നൃത്തം ചെയ്യിച്ചുമാണ് മലയാളി സംഘം പരേഡിൽ മുന്നിട്ടു നിന്നത്. ബല്ലാരറ്റിലെ വിവിധ യുണിവേഴ്‌സിറ്റികളിലുള്ള മലയാളി വിദ്യാർത്ഥികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.നാൽപ്പതിൽ അധികം ഗ്രൂപ്പുകളാണ് പരേഡിൽ പങ്കെടുത്തത് . നൂറിലധികം വരുന്ന മലയാളി സംഘത്തെ നയിച്ചത് ബല്ലാരറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളായ ശ്രീ.ജോൺ കെ തോമസ്, ഷേർലി സാജു, തോമസ് ഐസക്, ബിബിൻ മാത്യു, ഷീബ ജോർജ് എന്നിവരായിരുന്നു.