- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിഡ്ജിങ് വിസ ലഭിക്കാനും പുതുക്കാനും ബിഹേവിയർ കോഡ് ഏർപ്പെടുത്തുന്നു; ക്രിമിനൽ കേസുകളിലകപ്പെട്ടിട്ടുള്ളവർക്ക് വിസയില്ല
കാൻബറ: പെർമനന്റ് വിസ നടപടികളിൽ സർക്കാർ തുടർച്ചയായി കർശന നിലപാടുകൾ കൈക്കൊള്ളുകയാണ്. വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും പുതിയ ബിഹേവിയർ കോഡ് ഏർപ്പെടുത്താനാണ് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ബോട്ടുമാർഗവും മറ്റും കടൽകടന്നെത്തി പിടിയിലാകുന്നവരെ വിട്ടയക്കുന്നതിൽ കടുത്ത നിബന്ധനകളേർപ്പെടുത്താനാണു പുതിയ നടപടിയെന്ന് ഇമിഗ്രേഷ
കാൻബറ: പെർമനന്റ് വിസ നടപടികളിൽ സർക്കാർ തുടർച്ചയായി കർശന നിലപാടുകൾ കൈക്കൊള്ളുകയാണ്. വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും പുതിയ ബിഹേവിയർ കോഡ് ഏർപ്പെടുത്താനാണ് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ബോട്ടുമാർഗവും മറ്റും കടൽകടന്നെത്തി പിടിയിലാകുന്നവരെ വിട്ടയക്കുന്നതിൽ കടുത്ത നിബന്ധനകളേർപ്പെടുത്താനാണു പുതിയ നടപടിയെന്ന് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു.
ക്രമിനൽ പശ്ചാത്തലമുള്ളവരെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലമുള്ളവരെയും ബ്രിഡ്ജിങ് വിസയ്ക്കു പരിഗണിക്കില്ല. ഇതോടെ ഓസ്‌ട്രേലിയയിൽ കുടിയേറാൻ അവസരം ലഭിച്ച പതിനായിരങ്ങളുടെ ഭാവിജീവിതം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ മാന്യതയ്ക്കും അന്തസിനും ധാർമികമൂല്യങ്ങൾക്കും യോജിച്ചവരെ മാത്രമേ കുടിയേറാൻ അനുവദിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
അനധികൃതമായെത്തി പിടിയിലായ ആയിരക്കണക്കിനന് അഭയാർഥികളെ ഓസീസ് സമൂഹത്തിലേക്കു സ്വതന്ത്രരാക്കി തുറന്നുവിട്ടിരുന്ന കഴിഞ്ഞ സർക്കാരിന്റെ നടപടികളെ മന്ത്രി രൂക്ഷമായി വിമർശിച്ചു. ബ്രിഡ്ജിങ് വിസയിൽ ഇത്തരത്തിൽ ഇരുപതിനായിരത്തിലേറെ ആളുകളാണ് ഓസ്‌ട്രേലിയയിൽ അഭയം കണ്ടെത്തിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അനേനകം പേർക്ക് ബ്രിഡ്ജിങ് വിസ ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിയമ പരിരക്ഷയും ഉത്തരവാദിത്തവുമില്ലാതെയുള്ള ഇത്തരം നടപടികളെ തനിക്ക് അംഗീകരിക്കാനനാകില്ല, അതുകൊണ്ട് ബ്രിഡ്ജിങ് വിസ ലഭിക്കുന്നതിനായുള്ള മാനദണ്ഡം കർശനമാക്കുമെന്നും പുതിയ ബിഹേവിയർ കോഡ് നടപ്പിലാക്കുമെന്നും സ്‌കോട്ട് മോറിസൺ പറഞ്ഞു.