- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ ദിവസം തൊഴിലാളികൾക്ക് സഹായമെത്തിച്ചു നൽകി ബഹ്‌റൈൻ ലാൽ കെയേർസ്
മനാമ: മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനങ്ങൾക്കും ആത്മ നിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങൾക്ക് വേണ്ടി സഹായഹസ്തവുമായി ബഹ്‌റൈൻ ലാൽ കെയേർസ്. ചെറിയ പെരുന്നാൾ ദിവസം എക്കറിലെ ഒരു തൊഴിലാളീ കൃാംപിൽ 40 ഓളം തൊഴിലാളികൾക്ക് വസ്ത്രങ്ങളും അതൃാവശൃ സാധനങ്ങളും എത്തിച്ചാണ് ലാൽ കെയേഴ്‌സ് മാതൃകയായത്. ഇഫ്താറുകൾ തികച്ചും അർഹരായവർക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ റമദാൻ മാസത്തിലെ എട്ടോളം ദിവസങ്ങളിൽ സാധാരണക്കാരായ തൊഴിലാളികൾ നിറഞ്ഞ ക്യാമ്പുകളിലും പൊതുസ്ഥലങ്ങളിലും രണ്ടായിരത്തോളം ആളുകൾക്ക് ബഹ്‌റൈൻ ലാൽകെയേർസ് ഇഫ്താർ സംഗമങ്ങളും കിറ്റ് വിതരണവും നടത്തിയ ശേഷമാണ് ചെറിയ പെരുന്നാൾ ദിവസം ഈ സഹായവുമായി എത്തിയത്. ലാൽ കെയേർസ് ബഹ്‌റൈൻ പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം.ഫൈസൽ, ട്രഷർ ഷൈജു കൻപത്ത്, എന്നിവർ വിതരണം ചെയ്തു. ജോ. സെക്രെട്ടറി മനോജ് മണികണ്ടൻ, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, അനു എബ്രഹാം, അജീഷ് മാത്യു, അനീഷ്, വിഷ്ണു, വിനീത് എന്നിവർ സന്നിഹിതരാ
മനാമ: മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനങ്ങൾക്കും ആത്മ നിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങൾക്ക് വേണ്ടി സഹായഹസ്തവുമായി ബഹ്‌റൈൻ ലാൽ കെയേർസ്. ചെറിയ പെരുന്നാൾ ദിവസം എക്കറിലെ ഒരു തൊഴിലാളീ കൃാംപിൽ 40 ഓളം തൊഴിലാളികൾക്ക് വസ്ത്രങ്ങളും അതൃാവശൃ സാധനങ്ങളും എത്തിച്ചാണ് ലാൽ കെയേഴ്‌സ് മാതൃകയായത്.
ഇഫ്താറുകൾ തികച്ചും അർഹരായവർക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ റമദാൻ മാസത്തിലെ എട്ടോളം ദിവസങ്ങളിൽ സാധാരണക്കാരായ തൊഴിലാളികൾ നിറഞ്ഞ ക്യാമ്പുകളിലും പൊതുസ്ഥലങ്ങളിലും രണ്ടായിരത്തോളം ആളുകൾക്ക് ബഹ്‌റൈൻ ലാൽകെയേർസ് ഇഫ്താർ സംഗമങ്ങളും കിറ്റ് വിതരണവും നടത്തിയ ശേഷമാണ് ചെറിയ പെരുന്നാൾ ദിവസം ഈ സഹായവുമായി എത്തിയത്.
ലാൽ കെയേർസ് ബഹ്‌റൈൻ പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം.ഫൈസൽ, ട്രഷർ ഷൈജു കൻപത്ത്, എന്നിവർ വിതരണം ചെയ്തു. ജോ. സെക്രെട്ടറി മനോജ് മണികണ്ടൻ, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, അനു എബ്രഹാം, അജീഷ് മാത്യു, അനീഷ്, വിഷ്ണു, വിനീത് എന്നിവർ സന്നിഹിതരായിരുന്നു.