മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സാങ്കേതിക ദിനം ആഘോഷിച്ചു.  ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എയറോസ്‌പേസ് എൻജിനീയറിങ് വകുപ്പു മേധാവിയും സീനിയർ പ്രഫസറുമായ കെ. കുര്യൻ ഐസക് മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ. പളനി സ്വാമി, ഭരണസമിതി സെക്രട്ടറി രമേശ് സാംബശിവൻ, വൈസ് പ്രിൻസിപ്പൽ മറിയ വാൾട്ടൻ, ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി സുധിപ്‌തോ സെൻ ഗുപ്ത എന്നിവർ സന്നിഹിതരായിരുന്നു.