- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റിൻ കേരളീയ സമാജം ഭരണകാലാവധി രണ്ടു വർഷം ആക്കണമെന്ന ആവശ്യം ശക്തമായി
മനാമ: ബഹ്‌റിനിലെ കേരളീയ സമാജം ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണെന്നു പറയുന്നതിൽ ഒരു അപാകതയും ഇല്ലെന്നാണെന്റെ അഭിപ്രായം. സമാജം ആരു ഭരിച്ചാലും പരിപൂർണ സഹകരണവും പങ്കാളിത്വത്തവും നൽകിവരുന്ന ഒരു അംഗമാണ് ഞാൻ. എല്ലാ പ്രസ്ഥാനങ്ങളിലും നാം കണ്ടുവരുന്നപോലെ ഇത്തവണത്തെ ഭരണം കഴിവും താൽപ്പര്യവുമുള്ള യുവതലമുറയുടെ കൈകളിൽ വന്നുചേർന്

മനാമ: ബഹ്‌റിനിലെ കേരളീയ സമാജം ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണെന്നു പറയുന്നതിൽ ഒരു അപാകതയും ഇല്ലെന്നാണെന്റെ അഭിപ്രായം. സമാജം ആരു ഭരിച്ചാലും പരിപൂർണ സഹകരണവും പങ്കാളിത്വത്തവും നൽകിവരുന്ന ഒരു അംഗമാണ് ഞാൻ. എല്ലാ പ്രസ്ഥാനങ്ങളിലും നാം കണ്ടുവരുന്നപോലെ ഇത്തവണത്തെ ഭരണം കഴിവും താൽപ്പര്യവുമുള്ള യുവതലമുറയുടെ കൈകളിൽ വന്നുചേർന്നിരുന്നുവെങ്കിൽ എന്നും ആഗ്രഹിച്ചുപോവുന്നു; ഒപ്പം ഇതുവരെ സമാജം ഭരിച്ചവരിൽ നിന്നുമുള്ള തഴക്കവും പഴക്കവും ചേർന്ന ഒരു ഉപദേശക സമിതി അവരെ വീക്ഷിക്കാനും മുന്നോട്ട് നയിക്കാനും പിന്നണിയിൽ ഉണ്ടാവണം.
ഇത് സമാജത്തിന്റെ ഭരണഘടനയിൽ അനുവദനീയമാണോ എന്നറിയില്ല. അനുവദനീയമല്ലെങ്കിൽ അതിനായി ശ്രമിക്കണം എന്നാണ് എനിക്കു പറയുവാനുള്ളത്. പിന്നെ, വനിതാവേദിയിൽ മാത്രം വനിതകളെ ഒതുക്കി നിർത്താതെ ഭരണസമിതിയിലും കഴിവാർന്ന വനിതകളെ പങ്കാളികളാക്കണം (അടുത്തിടെ ഇന്ത്യൻ സ്‌കൂളിൽ നടന്ന തിരഞ്ഞെടുപ്പു വിജയം ഒരു ഉദാഹരണമായെടുക്കാം). അതുപോലെ, മറ്റു വേദികളിൽ ഒരുപാട് കലാപരിപാടികൾ നടക്കുന്ന ഇടമാണ് ബഹ്‌റിൻ. എങ്കിലും സമാജത്തിൽ നടക്കുന്ന ഓരോ പരിപാടികളും അവയെയെല്ലാം കടത്തിവെട്ടുന്ന കമനീയവും മഹത്തരവും മികവുറ്റതും ആയ കലാപരിപാടികളായി മാറാറുണ്ട്.
അവിടെ രാഷ്ട്രീയമോ, മതപരമോ, വേറെ എന്തെങ്കിലും വിവേചനങ്ങൾ ചെലുത്തികണ്ടിട്ടില്ല. അതാണ് ബഹ്‌റിൻ കേരളീയ സമാജത്തിന്റെ വിജയവും. സമാജത്തിന്റെ ഭരണകാലാവധി ചുരുങ്ങിയത് രണ്ടു വർഷത്തേക്കെങ്കിലും ആയി മാറാൻ സമാജവുമായി ബന്ധപ്പെട്ടവർ ശ്രമിക്കേണ്ടതുണ്ട്. ഒരു വർഷം കൊണ്ട് നടത്തിക്കേണ്ടതിലും കൂടുതൽ ശ്രമകരമായ കാര്യകലാപരിപാടികൾ ആവിഷ്‌ക്കരിക്കപ്പെടുമ്പോൾ, ഒരു വർഷം എന്നത് വളരെ പെട്ടെന്ന് തീർന്നുപോവുന്നു.
ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി ഡിസംബറോടെ തീർന്നെന്നാണ് സമാജം പ്രസിഡണ്ട് പറഞ്ഞത്. അടുത്ത കമ്മിറ്റി വരും വരെയുള്ള രണ്ടോ മൂന്നോ മാസക്കാലം അവർ ഒരു 'താങ്ങു ഭരണസമിതിയായി' നിലകൊള്ളേണ്ടിയും വരുന്നു. ഇതിൽ നിന്നെല്ലാം മോക്ഷം ലഭിക്കണമെങ്കിൽ സമിതിയുടെ ഭരണകാലാവധി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ആകേണ്ടതുണ്ട്. ബഹ്‌റൈൻ സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കില്ലായെന്ന് നമുക്കേവർക്കും പ്രതീക്ഷിക്കാം. വീണ്ടും ഒരു നല്ല ഭരണസമിതി മേൽപ്പറഞ്ഞ രീതിയിൽ, സമാജത്തിൽ ഉണ്ടാവട്ടെ എന്ന് നമുക്കേവർക്കും പ്രത്യാശിക്കാം.
ഇ.ഡി. ഭാസ്‌ക്കരൻ

