മനാമ: ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി എൻ പണിക്കരുടെ ഓർമ്മ ദിവസമായ ജൂൺ 19 ന് സമാജം വായനാ ദിനവും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുതകുന്ന മത്സരങ്ങളും നടത്തുന്നു അതിലൂടെ പുതു തലമുറയ്ക്ക് വായനാ സംസ്‌കാരത്തിന്റെ പ്രാധാന്യം ,ലക്ഷ്യബോധം എന്നിവയുടെ ബോധവൽക്കരണം ആണു ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

പത്രം വായിക്കുകയും പ്രശസ്ഥ എഴുത്തുക്കാരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ പകർച്ചയിലെ റോൾ പ്ലേ എന്നിവയാണ് മത്സരങ്ങൾ. 5)0 ക്ലാസ്സുമുതൽ 8)0 ക്ലാസ്സുവരെ ജൂനിയർ വിഭാഗവും 9)0 ക്ലാസ്സ് മുതൽ +2 വരെ യുള്ള കുട്ടികളെ സീനിയർ വിഭാഗങ്ങളായും തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

പുസ്തകങ്ങളെ ചങ്ങാതിമാരാക്കുക എന്ന ലക്ഷ്യത്തോടെ സമാജം വായനശാല കുട്ടികൾക്കായി പ്രത്യേക വിഭാഗം തന്നെ വായനശാലയിൽ ഉണ്ട്.13000 ഓളം പുസ്തകങ്ങൾ ഉള്ള മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ വായനശാല ആണു ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്നത്.

പുസ്തക ശേഖരണത്തിന്റെ ഭാഗമായി അക്ഷര ഖനി എന്ന പേരിൽ പ്രാദേശിക സംഘടനകളിൽ നിന്നും വായക്കാരിൽ നിന്നും അക്ഷര സ്‌നേഹികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. താത്പര്യമുള്ളവർക്ക് സമാജം ലൈബ്രേറിയൻ വിനയനുമായി ബന്ധപ്പെടാവുന്നതാണ് 39215128. പുതിയ പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്ന, എഴുത്തിനെകുറിച്ചുള്ള ചർച്ച നടത്തുന്ന വായന കൂട്ടത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സമാജം ഓഫീസിലോ വായനശാലയിലോ ജൂൺ 15 മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അനീഷ് ഗൗരി 35327457,രജനീ മേനോൻ 39898050 എന്നിവരെ വിളിക്കാവുന്ന്താണ്