- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് ഫോട്ടോഗ്രാഫി ക്ലബ്ബ് ഫോട്ടോഗ്രാഫി ശില്പശാല ജനുവരി 22 മുതൽ ഫെബ്രുവരി 7 വരെ
മനാമ: ബഹറിൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡണ്ട് ജി കെ നായർ, സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ജനുവരി 22 മുതൽ ഫെബ്രുവരി 7 വരെയാണ് ക്ലാസുകൾ. പ്രശസ്ത ഫോട്ടോഗ്രാഫർ ജോസഫ് ലാസറാണ് ശില്പശാലക്ക് നേതൃത്വം നൽകുന്നത് രണ്ടാം തവണയാ

മനാമ: ബഹറിൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡണ്ട് ജി കെ നായർ, സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
ജനുവരി 22 മുതൽ ഫെബ്രുവരി 7 വരെയാണ് ക്ലാസുകൾ. പ്രശസ്ത ഫോട്ടോഗ്രാഫർ ജോസഫ് ലാസറാണ് ശില്പശാലക്ക് നേതൃത്വം നൽകുന്നത് രണ്ടാം തവണയാണ് ഇദ്ദേഹം ഫോട്ടോഗ്രാഫി ക്ലാസുകൾ എടുക്കുന്നതിനായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നത്. പോയ വർഷത്തെ ക്ലാസുകൾ വളരെ പ്രയോജനമുള്ളതായിരുന്നു അതിനാലാണ് ഈ വർഷവും അദ്ദേഹം സമാജത്തിൽ എത്തുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി.
തുടക്കക്കാർക്കും പരിചയ സമ്പന്നർക്കും ഒരു പോലെ പ്രയോജനമായ രീതിയിലുള്ള ക്ലാസുകൾ ആയിരിക്കും ശിൽപ്പശാലയിൽ ഉണ്ടാവുക. മുൻ കൂട്ടി പേർ രജിസ്റ്റർ ചെയ്യുന്ന ആർക്കും ശില്പ ശാലയിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് സോജൻ വി (37793066) സുനിൽ ഓണംകുളം (39060607) അശോക് മാത്യു ( 39961626) എന്നിവരെ വിളിക്കാവുന്നതാണ്.

