- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം പ്രൊ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം സമാപിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രൊ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം സമാപിച്ചു. ഡിസംബർ നാല്, ആറ്, ഏഴ് തീയതികളിലായി ആറ് നാടകങ്ങളാണ് നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചത്. ബഹ്‌റൈനിൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന പരിചയസമ്പന്നരായവരും താരതമ്യേന പുതിയ കലാകാരന്മാരും അഭിനയം സംവിധാനം രംഗാവിഷ്‌കാരം തുടങ്ങി എല്ലാ മേഖലകളിലും മാറ്റുരച്ച ദിവസങ്ങൾ നാടകാസ്വാദകർക്ക് നല്ലൊരു അനുഭവം കാഴ്ചവച്ചു. സുരേഷ് പെണ്ണുക്കര സംവിധാനം ചെയ്ത ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും ജാതി വ്യവസ്ഥയെയും വിമർശനപരമായി സമീപിക്കുന്ന, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിന്റെ നാടകാവിഷ്‌കാരം 'മാതംഗി 'നല്ല അവതരണത്തിനുള്ള സമ്മാനം നേടി. ഇതിലെ കേന്ദ്ര കഥാപാത്രമായ മാതംഗി അവതരിപ്പിച്ച സൗമ്യ കൃഷ്ണപ്രസാദ് നല്ല നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ദിനേശ് കുറ്റിയിൽ സംവിധാനം നിർവ്വഹിച്ച, ഏറെ പ്രേഷക പ്രശംസ പിടിച്ചുപറ്റിയ 'സ്വപ്നവേട്ട' മികച്ച രണ്ടാമത്തെ നാടകവും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടിയപ്പോൾഇതിലെ എന്ന കേന്ദ്ര കഥാപാത്രമായ കണ്ണൻ തെയ്യമായി അരങ്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം പ്രൊ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം സമാപിച്ചു. ഡിസംബർ നാല്, ആറ്, ഏഴ് തീയതികളിലായി ആറ് നാടകങ്ങളാണ് നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചത്. ബഹ്‌റൈനിൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന പരിചയസമ്പന്നരായവരും താരതമ്യേന പുതിയ കലാകാരന്മാരും അഭിനയം സംവിധാനം രംഗാവിഷ്‌കാരം തുടങ്ങി എല്ലാ മേഖലകളിലും മാറ്റുരച്ച ദിവസങ്ങൾ നാടകാസ്വാദകർക്ക് നല്ലൊരു അനുഭവം കാഴ്ചവച്ചു.
സുരേഷ് പെണ്ണുക്കര സംവിധാനം ചെയ്ത ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും ജാതി വ്യവസ്ഥയെയും വിമർശനപരമായി സമീപിക്കുന്ന, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിന്റെ നാടകാവിഷ്‌കാരം 'മാതംഗി 'നല്ല അവതരണത്തിനുള്ള സമ്മാനം നേടി. ഇതിലെ കേന്ദ്ര കഥാപാത്രമായ മാതംഗി അവതരിപ്പിച്ച സൗമ്യ കൃഷ്ണപ്രസാദ് നല്ല നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.
ദിനേശ് കുറ്റിയിൽ സംവിധാനം നിർവ്വഹിച്ച, ഏറെ പ്രേഷക പ്രശംസ പിടിച്ചുപറ്റിയ 'സ്വപ്നവേട്ട' മികച്ച രണ്ടാമത്തെ നാടകവും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടിയപ്പോൾ
ഇതിലെ എന്ന കേന്ദ്ര കഥാപാത്രമായ കണ്ണൻ തെയ്യമായി അരങ്ങ് നിറഞ്ഞാടിയ ദിനേശ് തന്നെ ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകത്തിലൂടെ മികച്ച ദീപ വിതാനത്തിനുള്ള അവാർഡ് കൃഷ്ണകുമാർ പയ്യന്നൂരും, മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി പുരസക്കാരം കുമാരി. പൂജാ ഉണ്ണികൃഷ്ണനും ചമയത്തിന് സജീവൻ കണ്ണപുരവും രംഗ സജ്ജീകരണത്തിന് സജീഷ് രാജും നേടുകയുണ്ടായി.

മറ്റ് അവാർഡുകൾ; മകച്ച രണ്ടാമത്തെ സംവിധാനം ബെൻസുഗുണൻ, മികച്ച ബാലതാരം ശിവാംഗി വിജു, മികച്ച രണ്ടാമത്തെ നടി അനഘ രാജീവ് മൂന്ന് അവാർഡുകളും കുരിശുകൾക്ക് നടുവിൽ ബിയാട്രീസ് എന്ന നാടകത്തിന്.
മികച്ച രണ്ടാമത്തെ നടൻ ബേബിക്കുട്ടൻ കൊയിലാണ്ടി (രാവുണ്ണി), മികച്ച അവതരണത്തിനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം (രാവുണ്ണി). മികച്ച സംഗീത നിർവ്വഹണം ദേവു ഹരീന്ദ്രനാഥ് (അവസാനത്തെ ബന്ധു) മികച്ച നടൻ സ്‌പെഷ്യൽ ജൂറി സുനിൽ പയ്യന്നൂർ എന്നിവയും മറ്റ് പുരസ്‌കാരങ്ങളാണ്. സമാജം അംഗങ്ങളിൽ നിന്നുള്ള മികച്ച രചനക്കുള്ള പുരസ്‌കാരം ആശാ മോൻ കൊടുങ്ങല്ലൂർ (മാതംഗി,) ദീപ ജയചന്ദ്രൻ (മാതംഗി ) എന്നിവർ പങ്കിട്ടെടുത്തു.
നാടകങ്ങളെ വിലയിരുത്തി വിശദമായി സംസാരിച്ച, വിധികർത്താക്കളായ ഇ.എ രാജേന്ദ്രൻ സന്ധ്യാരാജേന്ദ്രൻ എന്നിവർ ഭാവിയിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെ ചൂണ്ടിക്കാണിച്ചു.
ചടങ്ങിൽ എൻ കെ വീര മണി സ്വാഗതം, പി വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷപ്രസംഗം വിജു കൃഷ്ണൻ ആശംസ പ്രസംഗം എന്നിവയും മനോഹർ പാവറട്ടി നന്ദിയും പറഞ്ഞു.

