- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ്: പി വി രാധാകൃഷണപിള്ള വിഭാഗത്തിന് വിജയം; മികച്ച മത്സരം കാഴ്ച വെച്ച് പ്രോഗ്രസ്സീവ് പാനൽ; ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഹരീഷ് മേനോന്
മനാമ: ബഹ്റൈൻ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും എം പി രഘുവും നയിച്ച പാനലിന് വിജയം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മത്സരമായിരുന്നു ഇക്കുറി അരങ്ങേറിയത്. ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ ഇന്നലെ പതിനൊന്ന് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് അവസാനിച്ചത് വൈകിട്ട് ഏഴുമണിയോടെ. എട്ട് മണിക്ക് ആരംഭിച്ച വോട്ട് എണ്ണൽ ആദ്യ ഫലങ്ങൾ എട്ടരയോടെയാണ് പുറത്ത് വരുന്നത്. ആദ്യ ഫലസൂചനയിൽ ഇരു വിഭാഗവും ഇഞ്ചോടിച്ച് പോരാട്ടം നടത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. യുണൈറ്റഡ് പാനൽ അധികാരത്തിൽ വരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും അവസാന നിമിഷം വരെ ചെറിയ ഭൂരിപക്ഷത്തിൽ പല സീറ്റുകളും പ്രോഗ്രസീവ് പാനലിലെ സ്ഥാനാർത്ഥികൾ വിജയിക്കും എന്ന പ്രതീതി ജനിപ്പിച്ചാണ് കൗണ്ടിങ് പുരോഗമിച്ചത്. 1645 അംഗങ്ങളുള്ള കേരളീയ സമാജത്തിൽ 1374 ആളുകൾ വോട്ട് രേഖപ്പെടുത്തി. എന്റർടൈന്മെന്റ് സെക്രട്ടറി ആയി മത്സരിച്ച ഹരീഷ് മേനോൻ 377 വോട്ടിന
മനാമ: ബഹ്റൈൻ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും എം പി രഘുവും നയിച്ച പാനലിന് വിജയം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മത്സരമായിരുന്നു ഇക്കുറി അരങ്ങേറിയത്. ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ ഇന്നലെ പതിനൊന്ന് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് അവസാനിച്ചത് വൈകിട്ട് ഏഴുമണിയോടെ.
എട്ട് മണിക്ക് ആരംഭിച്ച വോട്ട് എണ്ണൽ ആദ്യ ഫലങ്ങൾ എട്ടരയോടെയാണ് പുറത്ത് വരുന്നത്. ആദ്യ ഫലസൂചനയിൽ ഇരു വിഭാഗവും ഇഞ്ചോടിച്ച് പോരാട്ടം നടത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. യുണൈറ്റഡ് പാനൽ അധികാരത്തിൽ വരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും അവസാന നിമിഷം വരെ ചെറിയ ഭൂരിപക്ഷത്തിൽ പല സീറ്റുകളും പ്രോഗ്രസീവ് പാനലിലെ സ്ഥാനാർത്ഥികൾ വിജയിക്കും എന്ന പ്രതീതി ജനിപ്പിച്ചാണ് കൗണ്ടിങ് പുരോഗമിച്ചത്.
1645 അംഗങ്ങളുള്ള കേരളീയ സമാജത്തിൽ 1374 ആളുകൾ വോട്ട് രേഖപ്പെടുത്തി. എന്റർടൈന്മെന്റ് സെക്രട്ടറി ആയി മത്സരിച്ച ഹരീഷ് മേനോൻ 377 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ ഭൂരിപക്ഷം അദ്ദേഹത്തിനാണ്. മറ്റ് സ്ഥാനാർത്ഥികൾക് ലഭിച്ച വോട്ടും ഭൂരിപക്ഷവും ചുവടെ
വിജയി ലഭിച്ച വോട്ട് ഭൂരിപക്ഷം
പി വി രാധാകൃഷ്ണ പിള്ള 829 295
എം പി രഘു 760 151
മോഹൻ രാജ് 839 317
റ്റി ജി ഗിരീഷ് 761 163
ദിലീഷ് കുമാർ വി എസ് 713 70
അനു തോമസ് 729 110
ബിനു വേലിയിൽ 770 182
ഷനിൽ അബ്ദുള്ള 736 120
ബിജു എം സതീഷ് 777 254
മനോജ് സുരേന്ദ്രൻ 33 104