മനാമ: ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 19ന് ബുധനാഴ്ച  ഇന്ത്യൻ അംബാസിഡർ  അലോക് കുമാർ സിൻഹ, സിനിമ സംവിധായകൻ മേജർ രവി, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ സമാജം   ഓണാഘോഷത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിക്കും.  രാജശ്രീ വാരിയർ അവതരിപ്പിക്കുന്ന നൃത്തവും. ആരവം അവതരിപ്പിക്കുന്ന നാടൻ പാട്ടും പ്രധാന  ആകർഷണങ്ങളായിരിക്കും.

ബഹ്‌റൈൻ കേരളീയ  സമാജത്തിന്റെ ഈ വർഷത്തെ  ഓണത്തെ ഓണാഘോഷപരിപാടികൾ വളരെ മികച്ച രീതിയിലുള്ള ജനപങ്കാളിത്തം കൊണ്ട് മികവുറ്റതായി മാറി.  14ന്  ഗ്രാമീണ മേളയോടെ തുടക്കം കുറിച്ച ഓണാഘോഷം   ഇരുപത്താറിന് നടക്കുന്ന  വമ്പിച്ച ഫിനാലെയോട് കൂടി അവസാനിക്കുന്നു. അതോടൊപ്പം തന്നെ സെപ്റ്റംബർ നാലിനു നടക്കുന്ന വിഭവ സമൃദമായ ഓണസദ്യ നാലായിരത്തോളം പേർക്കാണ് ഒരുക്കുന്നത് . 14 ന് സംഘടിപ്പിച്ച ലുലു ബി കെ എസ് അത്തപ്പൂക്കള മത്സരവും പായസ മത്സരവും വമ്പിച്ച വിജയമായിരുന്നു എന്ന് പ്രസിഡന്റ് വർഗീസ് കാരക്കൽ  അഭിപ്രായപെട്ടു. തുടർന്നുള്ള ദിവസങ്ങിൽ നടന്ന കേരളത്തിന്റെ തനതു ഓണാഘോഷ മത്സരങ്ങലായ ഉറിയടി, കഴകയറ്റം, കബഡി, വടം വലി എന്നിങ്ങനെയുള്ള  മത്സരങ്ങൾ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതായി കലാ വിഭാഗം സെക്രട്ടറി ജയകുമാർ അറിയിച്ചു.

ബി കെ എസ് ഓണാഘോഷങ്ങളുടെ ഭാഗമായി ഇനി വരുന്ന ദിവങ്ങളിൽ വളരെ മികവുറ്റ പരിപാടികളാണ് സമാജം ഒരുക്കിയിരിക്കുന്നത് 30 ഓളം കലാകാരന്മാർ ആണ് ഇതിനായി നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുള്ളത്.  21 വെള്ളിയാഴ്ച വൈകിട്ട് 6.30നു ബി.കെ.എസ് കലാവിഭാഗം അവതരിപ്പിക്കുന്ന അവതരണ ഗാനം. 6.45 മുതൽ വിവിധ പ്രാദേശിക കലാ സാംസ്‌കാരിക കൂട്ടായ്മകൾ, സമാജം ഉപവിഭാഗങ്ങൾ   എന്നിവ ഒരുക്കുന്ന  ഘോഷയാത്ര മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ശശിധരൻ 39898781,   ബന്ധപ്പെടുക.



ഓഗസ്റ്റ് 22 വൈകിട്ട് എട്ടു മണിമുതൽ സാരംഗി ശശിധരൻ, ആതിര പവിത്ര ൻ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. തുടർന്ന് 8.30 ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്, വില്ലിംസ്, ശബാന, ശിഹാബ്ഷാൻ, സമദ് എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ഫൂഷൻ.

23 വൈകിട്ട് 8 മണിക്ക് ചിൽഡ്രൻസ് തിയേറ്റർ അവതരിപ്പിക്കുന്ന ശണസൂത്രം സംവിധാനം വിഷ്ണു നാടകഗ്രാമം, തുടർന്ന് 8.20നു പ്രേമ ൻ ചാലകുടി അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പം കേരളീയം.8.30നു ശശിമേനോ ൻ അവതരിപ്പിക്കുന്ന നാടോടി നൃത്തം, 8.40 ബി.കെ.എസ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന ഓണത്തിനെ ആസ്പദമാക്കി ദൃശ്യാവിഷ്‌ക്കാരം. 9.15 മുതൽ കലാനിധി പ്രൊ. കലാമണ്ഡലം ഗീതാനന്ദനും (സിനി ആർടിസ്റ്റ്)സംഘവും അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ.

24 വൈകിട്ട് 8 മണിക്ക് ഭരതനാട്യം നടനപൂജ കലാമണ്ഡലം ഗിരിജ അവതരിപ്പിക്കുന്ന നൃത്തശിൽപ്പം. 8.15 നു ബി.കെ.എസ് ചിൽഡ്രൻസ് വിങ് അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരം, 8.30 മുതൽപ്രശസ്ത ഗായകൻ വില്‌സ്വരാജ്, ഐഡിയ സ്റ്റാർസിങ്ങ ർ ഫൈനലിസ്റ്റ് കുമാരി ജാനകി.എം.നായർ എന്നിവരുടെ ഗാനമേള.

25 വൈകിട്ട് 8 മണിക്ക് ഓണംപൊന്നോണം  അശോകൻ കുന്നംകുളം അവതരിപ്പിക്കുന്ന നൃത്തശിൽപ്പം, 8.15 നുബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ഏകാങ്ക നാടകം, 8.45 നു ബഹ്‌റൈൻ സോഡിയാക് അവതരിപ്പിക്കുന്ന മ്യൂസിക്ഫൂഷൻ 9.00 മണി മുത ൽ തിരുവാതിര മത്സരം. തിരുവാതിര മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ വി.വി.മനോജ് 36700250 ബന്ധപ്പെടുക.
 
26 വൈകിട്ട് 8 മണിക്ക് സമാപന സമ്മേളനം 8.30 മുതൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസ്, ഇന്ത്യൻ വോയിസ് മഴവിൽ മനോരമ ഫേം  വിഷ്ണു രാജ്,  ഇന്ത്യൻ വോയിസ് മഴവിൽ മനോരമ ഫേം രാധിക, വർഷ എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. സമാജം ഓണാഘോഷങ്ങൾ ആസ്വദിക്കുവാൻ വമ്പിച്ച വിജയമാക്കുന്നതിനും ബെഹ്‌റിനിലെ എല്ലാ കലാ സ്‌നേഹികളെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സന്തോഷ് ബാബു കൺവീനറായും ശ്രീകുമാർ. കെ ജനറൽ കോർഡിനേറ്ററായും അനിൽ കുമാ ർ ഓ.എം,അജേഷ് നായർ, സതീഷ്.ജി,റിയാസ് ഇബ്രാഹിം, സാന്റി മാത്യു എന്നിവർ ജോയിന്റ്കൺവീനറായും എന്പതോളം പേർ  അടങ്ങിയ കമ്മറ്റി പ്രവര്ത്തിക്കുന്നുണ്ട്. സമാജം അംഗങ്ങൾ അല്ലത്തവര്ക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് .മത്സരങ്ങളിൽ പങ്കെടുകുന്നവർ പ്രോഗ്രാം കമ്മറ്റിയെയോ സമാജം ഓഫീസിലോ സമീപിച്ചു അതതു മത്സരങ്ങളുടെ നിയമാവലികൾ കൈപറ്റണ്ടാതാണ് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്  കലാവിഭാഗം സെക്രട്ടറി ജയകുമാ ർ സുന്ദരരാജ ൻ 39807185 സന്തോഷ് ബാബു 39818426, ശ്രീകുമാർ. കെ39869744  ,എന്നിവരെ സമീപിക്കാവുന്നതാണ്.20 വൈകിട്ട് 8 മണി മുത ൽ പൊന്നോണം വരവായി കലാമണ്ഡലം ശ്രീലക്ഷ്മി ശ്രീജിൻ അവതരിപ്പിക്കുന്ന നൃത്തം, തുടർന്ന് 8.30  മുത ൽ നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സർഗ്ഗ  സംഗീതം പ്രശസ്ത സംഗീത സംവിധായക ൻ ഔസേപ്പച്ചൻ നേതൃത്വം കൊടുക്കുന്ന ഗാനമേള ഒപ്പം പ്രശസ്ത മജിഷ്യൻ നാണു അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്.