- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ലാൽ കെയെർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മനാമ: പത്മശ്രീ ലെഫ്റ്റ്, കേണൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ബഹ്റൈൻ ലാൽ കെയെർസിന്റെ നേതൃത്വത്തിൽ റിഫ്ഫ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിശദമായ പരിശോധനകൾ കൊണ്ടും കുടുംംബങ്ങളുടെ സാന്നിദ്ധൃം കൊണ്ടും ശ്രദ്ധേയമായി. ഏകദേശം ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പ് 20ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടു നിന്നു ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിൽ സെക്രട്ടറി ഫൈസൽ എഫ് എം സ്വാഗതം ആശംസിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഐ സി ആർ എഫ് അസിസ്റ്റന്റ് സെക്രട്ടറി അജയകൃഷ്ണൻ, ലാൽ കെയെർസ് രക്ഷാധികാരി ജ്യോതി മേനോൻ, അൽ ഹിലാൽ ഹോസ്പിറ്റൽ ഇൻഷുറൻസ് ഹെഡ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് ലാലേട്ടന്റെ പിറന്നാൾ കേക്ക് മുറിക്കുകയും ചെയ്തു. ലാൽകെയെർസ് ബഹ്റൈൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷൈജു, കിരീടം ഉണ്ണി, മനോജ്, പ്രജിൽ, ടിറ്റോ, സുബിൻ, വിപിൻ, അരുൺ എന്നിവർ ക്യാമ്പി

മനാമ: പത്മശ്രീ ലെഫ്റ്റ്, കേണൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ബഹ്റൈൻ ലാൽ കെയെർസിന്റെ നേതൃത്വത്തിൽ റിഫ്ഫ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിശദമായ പരിശോധനകൾ കൊണ്ടും കുടുംംബങ്ങളുടെ സാന്നിദ്ധൃം കൊണ്ടും ശ്രദ്ധേയമായി. ഏകദേശം ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പ് 20ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടു നിന്നു
ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിൽ സെക്രട്ടറി ഫൈസൽ എഫ് എം സ്വാഗതം ആശംസിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഐ സി ആർ എഫ് അസിസ്റ്റന്റ് സെക്രട്ടറി അജയകൃഷ്ണൻ, ലാൽ കെയെർസ് രക്ഷാധികാരി ജ്യോതി മേനോൻ, അൽ ഹിലാൽ ഹോസ്പിറ്റൽ ഇൻഷുറൻസ് ഹെഡ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് ലാലേട്ടന്റെ പിറന്നാൾ കേക്ക് മുറിക്കുകയും ചെയ്തു. ലാൽകെയെർസ് ബഹ്റൈൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷൈജു, കിരീടം ഉണ്ണി, മനോജ്, പ്രജിൽ, ടിറ്റോ, സുബിൻ, വിപിൻ, അരുൺ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.




