മനാമ: ബഹ്റൈനിലെ ചെറുകിട കച്ചവടക്കാരുടെ ജീവ കാരുണ്യ പ്രവർത്തന കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 7 മണിക്ക് ജുഫൈർ അതിരാം പ്രീമിയർ ഹോട്ടലിൽ പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐ പി എസ് നിർവ്വഹിക്കും.

തുടർന്ന് സാമൂഹ്യ മാധ്യമ ബോധവൽക്കരണ സെമിനാറിൽ അദ്ദേഹം ക്ലാസെടുക്കും.