- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ഓ ഐ സി സി യിൽ വീണ്ടും വിഭാഗീയത, ദേശീയ കമ്മറ്റി നടത്തിയ ഇഫ്താർ വിരുന്ന് ഒരു വിഭാഗം ബഹിഷ്കരിച്ചു
മനാമ: ഒരിടവേളക്ക് ശേഷം ബഹ്‌റൈൻ ഓ ഐ സി സി യിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നു. ഓ ഐ സി സി ദേശീയ നേതൃത്വം നടത്തിയ ഇഫ്താർ വിരുന്നിൽ നിന്നും ഒരു പറ്റം ദേശീയ കമ്മറ്റി അംഗങ്ങൾ വിട്ട് നിന്നു. കേരളീയ സമാജം ഹാളിൽ വച്ച് അതിവിപുലമായിട്ടാണ് ഓ ഐ സി സി ദേശീയ നേതൃത്വം ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. ബെ്രെഹനിലെ തൊഴിലാളികളെയും സംഘടന ഭാരവാഹികളെയും സാമൂഹിക

മനാമ: ഒരിടവേളക്ക് ശേഷം ബഹ്‌റൈൻ ഓ ഐ സി സി യിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നു. ഓ ഐ സി സി ദേശീയ നേതൃത്വം നടത്തിയ ഇഫ്താർ വിരുന്നിൽ നിന്നും ഒരു പറ്റം ദേശീയ കമ്മറ്റി അംഗങ്ങൾ വിട്ട് നിന്നു. കേരളീയ സമാജം ഹാളിൽ വച്ച് അതിവിപുലമായിട്ടാണ് ഓ ഐ സി സി ദേശീയ നേതൃത്വം ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. ബെ്രെഹനിലെ തൊഴിലാളികളെയും സംഘടന ഭാരവാഹികളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചത്.
ഓ ഐ സി സി മുൻ ദേശീയ വൈസ് പ്രസിഡന്റ് സോവിച്ചൻ ചെന്നാട്ടുശേരിയുടെ നേതൃത്വത്തിൽ ഒരു പറ്റം ദേശീയ കമ്മറ്റി അംഗങ്ങൾ പരുപാടിയിൽ നിന്നും വിട്ട് നിന്നു. അവരുടെ നേതൃത്വത്തിൽ അരുവിക്കര തിരഞ്ഞെടുപ്പ് കൺവൻഷൻ വൈകിട്ട് കലവറ റെസ്‌റ്റോററ്റിൽ വച്ച് സംഘടിപ്പിച്ചു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൺവൻഷനുമായി ഓ ഐ സി സി ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് ഗ്ലോബൽ കമ്മറ്റി അംഗം വി കെ സൈതാലി മറുനാടൻ മലയാളിയോട് പറഞ്ഞു.
അരുവിക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോയോ ,പോസ്റ്ററോ ഷെയർ ചെയ്യുകയോ, തന്റെ ഫേസ് ബുക്ക് പേജിൽ ആഡ് ചെയ്യുകയോ ചെയ്യാത്ത സൊവിച്ചൻ ചെന്നാട്ടുശേരി അരുവിക്കര തിരഞ്ഞെടുപ്പ് കൺവൻഷൻ വിളിച്ച് ചേർത്തതിൽ ദുരൂഹത ഉണ്ടെന്ന് ഓ ഐ സി സിയുടെ ഒരു ദേശീയ ഭാരവാഹി അഭിപ്രായപ്പെട്ടു. സോവിച്ചൻ ചെന്നാട്ടുശേരിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ അഡ്വ. ലതീഷ് ഭരതൻ, ജേക്കബ് തെക്കുതോട്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, തോമസ് സൈമൺ എന്നിവർ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയും ,പ്രവാസ ലോകത്തുള്ള ബന്ധുക്കൾ വഴിയും യു ഡി എഫിനു വോട്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവൻഷൻ സംഘടിപ്പിച്ചത് എന്ന് സോവിച്ചൻ അഭിപ്രായപ്പെട്ടു.
വിമത പ്രവർത്തനത്തിന്റെ പേരിൽ മറ്റ് പലരെയും പുറത്താക്കുകയും അംഗത്വം നിഷേധിക്കുകയും ചെയ്ത ഓ ഐ സി സി ദേശീയ നേതൃത്വത്തിന് സോവിച്ചന്റെ നേതൃത്വത്തിലുള്ള ദേശീയ കമ്മറ്റി അംഗങ്ങളെ എന്തുകൊണ്ട് പുറത്താക്കുവാൻ സാധിക്കുന്നില്ല എന്ന് ഓ ഐ സി സി പ്രവർത്തകരുടെ ഇടയിൽ തന്നെ സംസാര വിഷയം ആയിട്ടുണ്ട്. കോൺഗ്രസ്സ് അനുഭാവമുള്ള മറ്റ് സംഘടനകൾ ബഹറിനിൽ സജീവമായതുകൊണ്ടാണ് ഓ ഐ സി സി നേതൃത്വം വിമത നീക്കം നടത്തുന്നവരെ പുറത്താക്കാൻ മടിക്കുന്നത് എന്നും പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് നാണക്കേട് ഉണ്ടാക്കുന്ന രീതിയിലാണ് ബഹ്‌റൈനിലെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ ഓ ഐ സി സി യിലെ ചേരിപ്പോര് രൂക്ഷമാകുവാനാണ് സാധ്യത.

