മനാമ: ബഹ്‌റിൻ ഒഐസിസി ദേശീയ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘആടനവും ഇന്ന് വൈകിട്ട് 7.30ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ.മോഹൻകുമാർ വിശിഷ്ടാതിഥിയായിരിക്കും.

തൃത്താല എംഎൽഎ വി ടി ബൽറാം, ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എൽ സുബ്രഹ്മണ്യൻ, സെക്രട്ടറിമാരായ പി ടി അജയമോഹൻ, മാന്നാൽ അബ്ദുൾ ലത്തീഫ്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് സി കെ മേനോൻ, ജനറൽ സെക്രട്ടറി ഷെരീഫ് കുഞ്ഞ്, ഓർഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള, ജയിംസ് കൂടൽ, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് ടി എസ് അശോക് കുമാർ, കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ എന്നിവർ പങ്കെടുക്കും.

ഒഐസിസി കുടുംബാംഗങ്ങൾ അവതിപ്പിക്കുന്ന വിവിധാ കലാപരിപാടികളും ഗാനമേളയും സ്‌നേഹവിരുന്നും നടക്കും. വാർത്താസമ്മേളനത്തിൽ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യം, സെക്രട്ടറിമാരായ പി ടി അജയമോഹൻ, മാന്നാർ അബ്ദുൾ ലത്തീഫ്, ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുപുറം എന്നിവർ പങ്കെടുത്തു. ചോയ്‌സ് അഡൈ്വർടൈസിംഗുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.