- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പയനിയേഴ്സ് ഓണം- ഈദ് ആഘോഷങ്ങൾ 21ന്
മനാമ: ബഹ്റൈൻ പയനിയേഴ്‌സിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഓണം ഈദ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പയനിയേർസ് ബഹറിനും മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. മോഡേൺ മെക്കാനിക്കൽ & ഇലക്ട്രിക്കൽ കമ്പനിയുടെ മാമീറിലുള്ള ലേബർ ക്യാമ്പിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ആക്ടിങ് സെക്രട്ടറി അയപ്പൻ സുബ്രമണ്യൻ സ്വാഗതവും ആക്ടിങ് പ്രസിഡന്റ് ജയകുമാർ എസ്സ് അദ്ധ്യഷതയും വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് കെ.ജനാർദ്ദനൻ, കേരളീയ സമാജം മുൻ സെക്രട്ടറി പവിത്രൻ.വി.കെ, എം.എം.ഇ.ടി.സി. വിജയൻ,വിപിൻ, സന്തോഷ് ബാബു എന്നിവർ ആശംസകളും നേർന്നു. ഓണം ഈദ് ആഘോഷ കമ്മിറ്റി കൺവീനർ ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം ലേബേർസ് പങ്കെടുത്തു. ഗീത ജനാർദ്ദനൻ, ലത രവീന്ദ്രൻ, ദിവ്യ ഷാജി, ലിസ ജയകുമാർ,അജയൻ, രവീന്ദ്രൻ, അനോജ് മാത്യു, ഷാജി, കോഡിനേറ്റർ രാജേഷ് ഇളമ്പള എന്നിവർ നേതൃത്വം നൽകി. തുടർന്നു ബഹ്രനിലെ പ്രമുഖ പത്തു ടീമുകൾ പങ്കെടുത്ത വടം
മനാമ: ബഹ്റൈൻ പയനിയേഴ്‌സിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഓണം ഈദ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പയനിയേർസ് ബഹറിനും മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി.
മോഡേൺ മെക്കാനിക്കൽ & ഇലക്ട്രിക്കൽ കമ്പനിയുടെ മാമീറിലുള്ള ലേബർ ക്യാമ്പിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ആക്ടിങ് സെക്രട്ടറി അയപ്പൻ സുബ്രമണ്യൻ സ്വാഗതവും ആക്ടിങ് പ്രസിഡന്റ് ജയകുമാർ എസ്സ് അദ്ധ്യഷതയും വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് കെ.ജനാർദ്ദനൻ, കേരളീയ സമാജം മുൻ സെക്രട്ടറി പവിത്രൻ.വി.കെ, എം.എം.ഇ.ടി.സി. വിജയൻ,വിപിൻ, സന്തോഷ് ബാബു എന്നിവർ ആശംസകളും നേർന്നു. ഓണം ഈദ് ആഘോഷ കമ്മിറ്റി കൺവീനർ ശ്രീകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം ലേബേർസ് പങ്കെടുത്തു. ഗീത ജനാർദ്ദനൻ, ലത രവീന്ദ്രൻ, ദിവ്യ ഷാജി, ലിസ ജയകുമാർ,അജയൻ, രവീന്ദ്രൻ, അനോജ് മാത്യു, ഷാജി, കോഡിനേറ്റർ രാജേഷ് ഇളമ്പള എന്നിവർ നേതൃത്വം നൽകി. തുടർന്നു ബഹ്രനിലെ പ്രമുഖ പത്തു ടീമുകൾ പങ്കെടുത്ത വടംവലിയും നടന്നു. കടത്തിനാടൻ എയും, ബിയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ലേബേർസിന് പ്രത്യേകം വടംവലിയും സംഘടിപ്പിച്ചു. എം.എം.ഇ.ടി.സി. വിജയൻ, വിപിൻ, ഷാജി, രാജേഷ് ഇളമ്പള എന്നിവർ നേതൃത്വം നൽകി.
സെപ്റ്റംബർ 21 നു രാവിലെ 10 മണി മുതൽ വിജയികൾക്കുള്ള സമ്മാന ദാനവും വിവിധ കലാ പരിപാടികളും തുടർന്ന് ഓണ സദ്യയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ കെ. ശ്രീകുമാർ 39869744, കോ ഓർഡിനേറ്റർ രാജേഷ് ഇളമ്പള 33358658 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.