മനാമ: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ബഹ്‌റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റിൻ പ്രതിഭയും ചേർന്ന് ബഹ്‌റിൻ പ്രതിഭാ പുരസ്‌ക്കാരം നൽകും. എസ്.എസ്.എൽ.സി, പ്ലസ്ടൂ, ഡിഗ്രി, പി.ജി, പ്രൊഫഷണൽ എന്നീ പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്‌ക്കാരം ഏർപ്പെടുത്തുന്നത്.

താല്പര്യമുള്ളവർ ബയോഡാറ്റാ, മാർക്ക്‌ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്‌ടോബർ 20-നകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.അപേക്ഷകൾ അയക്കേണ്ട വിലാസം-സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി, കെ.വി സുധീഷ് സ്മാരകം, തൈവിള ലൈൻ, തിരുവനന്തപുരം-695001, ഫോൺ-04712 333353, ഇ-മെയിൽ-സ്‌ൗെറവലലവൊെമൃമസമാ@ഴാമശഹ.രീാ. കവറിനു പുറത്ത് മുകളിൽ ബഹ്‌റിൻ പ്രതിഭ പുരസ്‌ക്കാരം എന്നെഴുതണം.

1995 മുതലാണ് ബഹ്‌റിൻ പ്രതിഭയും എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയും ആയി ചേർന്ന് വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തിയത്. ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികൾക്കൊപ്പം രക്തസാക്ഷി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും സഹായം നൽകുന്നുണ്ട്. 1995-ൽ സമാദരനീയനായ ഇ.എം.എസ് ആണ് വി.ജെ.ടി ഹാളിൽ വച്ച് അവാർഡ് ആദ്യമായി സമ്മാനിച്ചത്. കഴിഞ്ഞ പ്രാവശ്യം അവാർഡ് തിരുവനന്തപുരത്തുവച്ച് പിണറായി വിജയൻ സമ്മാനിച്ചു.