കുവൈത്തിലെ പള്ളിക്കര പഞ്ചായത്ത് നിവാസികളുടെ കലാ സാംസ്‌കാരിക രംഗങ്ങളിൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ബേക്കൽ ഫോർട്ട് സാംസ്‌കാരിക വേദി രൂപീകരിച്ചു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് ഉപകാരപ്രദമാവിധം ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഖാലിദ് ഹദ്ധദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സാംസ്‌കാരിക പ്രവർത്തകൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. സദഫ് കുന്നിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ഫായിസ് ബേക്കൽ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഖാലിദ് ഹദ്ദാദ് (പ്രസിഡന്റ് ) ഫായിസ് ബേക്കൽ ( ജനറൽ സെക്രട്ടറി ) റാഷിദ് മഠം ( ട്രഷറർ ) ഇനായത് പൂച്ചക്കാട് ( ഓർഗനൈസിങ് സെക്രട്ടറി) ഹാരിസ് പൂച്ചക്കകാട്, ലത്തീഫ് പള്ളിപ്പുഴ, ജലീൽ മുക്കൂട്( വൈസ് പ്രസിഡന്റ്), കരീം സൂപ്പി, ലതീഫ് ബിലാൽ നഗർ,ജാബിർ പൂച്ചക്കാട്( സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. സത്താർ കുന്നിൽ, ഖാലിദ് ഹദ്ദാദ് എന്നിവർ പ്രമുഖ മാപ്പിള കവി അഹമ്മദ് പള്ളിക്കര അനുസ്മരണ പ്രഭാഷണം നടത്തി. കെ എച്ച് മുഹമ്മദ്, കരീം സൂപ്പി, ലത്തീഫ് പള്ളിപ്പുഴ, റാഷിദ് മഠം, ഹാരിസ് പൂച്ചക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹിനായത് പൂച്ചക്കാട് നന്ദിയും പറഞ്ഞു.