- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് ടെന്നീസ് വനിതാ സിംഗിൾസ്: സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക്കിന് സ്വർണം; ഫൈനലിൽ കീഴടക്കിയത് ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ; ജയം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക്; യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയ്ക്ക് വെങ്കലം
ടോക്യോ: ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്റെ നാട്ടിൽ നിന്നെത്തി ഒളിമ്പിക്‌സിൽ സ്വർണം കൊയ്ത് ബെലിന്ദ ബെൻസിക്ക്. ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ മറികടന്നാണ് സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക സ്വർണമണിഞ്ഞത്. യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയ്ക്കാണ് വെങ്കലം.
ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ബെലിന്ദയുടെ ജയം. സ്‌കോർ 7 - 5, 2 - 6, 6 - 3. ആദ്യ സെറ്റ് 7-5ന് സ്വിസ് താരം സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ വോണ്ട്രൊസോവ തിരിച്ചടിച്ചു. 6-2നായിരുന്നു വിജയം. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ 6-3ന് വിജയിച്ച് ബെലിന്ദ സ്വർണം സ്വന്തമാക്കി. ചെക് താരം വെള്ളിയും നേടി.
കസാകിസ്താന്റെ എലിന റയ്ബാകിനയെ കീഴടക്കിയാണ് യുക്രെയ്ൻ താരം മൂന്നാം സ്ഥാനം നേടിയത്. ആദ്യ സെറ്റ് 6-1ന് കൈവിട്ട സ്വിറ്റോലിന തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുവരികയായിരുന്നു. രണ്ടാം സെറ്റ് ടൈ ബ്രേക്കറിൽ സ്വന്തമാക്കിയ താരം മൂന്നാം സെറ്റിൽ ആത്മവിശ്വാസത്തോടെ കളിച്ചു. ഇതോടെ 6-4ന് സെറ്റും വെങ്കലവും സ്വിറ്റോലിനയ്ക്ക് സ്വന്തമായി.
സ്പോർട്സ് ഡെസ്ക്