കാനഡയിലെ പ്രധാന ടെലികമ്യൂണിക്കേഷൻ കമ്പനിയായ ബെൽ കാനഡ ടിവി ഇന്റർ നെറ്റ്‌
നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഫെബ്രുവരി മുതൽ ക്യുബെക്ക് ഒന്റാരിയോ എന്നീ പ്രദേശങ്ങളിൽ ആണ് ആദ്യം നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുക. കമ്പനിയുടെ ഏറ്റവും ശ്രദ്ധയാകർഷിച്ച പ്ലാൻ ഫൈബ് 25 എന്ന ഇന്റർനെറ്റ് പ്ലാനിന് ഒരു മാസം 74.95 കനേഡിയൻ ഡോളർ ആയിരിക്കും അടുത്ത മാസം മുതൽ ഈടാക്കുക.

അതേപോലെ ഫൈബ് ടിവി സർ്വവീസിന് മൂന്ന് ഡോളറും, സാറ്റലൈറ്റ് ടിവി സർവ്വീസിന് മൂന്ന് ഡോളറും, ഇന്റർനെറ്റ് അസെക്‌സ് പാക്കേജിന് അഞ്ച് ഡോളറും ഹോം ഫോൺ പാ്േക്കജിന് 2.51 ഡോളറുമാണ് നിരക്ക് വർദ്ധിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഇരട്ടിയിലധികം വർദ്ധനവാണ് ഇതോടെ അടുത്തമാസത്തോടെ ഉണ്ടാവുന്നത്. രാജ്യത്ത് ഏറ്റവും മികച്ച ഇന്റർനെറ്റ്, ടെലികമ്യൂണിക്കേഷനായ ബെല്ലിന് നിരവധി ഉപഭോക്താക്കളും ഉണ്ട്.