- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെൽവുഡ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു
ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടുകൂടി സമാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടർന്ന് വിശുദ്ധ കുർബാന നടന്നു. ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത പ്രധാ
ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടുകൂടി സമാപിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടർന്ന് വിശുദ്ധ കുർബാന നടന്നു. ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത പ്രധാന കാർമികത്വം വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരിശുദ്ധനായ ഗീവർഗീസ് സഹദായുടെ പെരുന്നാൾ നാം കൊണ്ടാടുമ്പോൾ ആ വിശുദ്ധൻ എന്തിനുവേണ്ടി ജീവിച്ചുവോ, തന്റെ ജീവിതം ഇരുപത്തിമൂന്നാം വയസിൽ ക്രിസ്തുവിനു വേണ്ടി ത്യാഗപൂർവ്വമായി സമർപ്പിച്ചുവോ, ആ ജീവിതം നമുക്ക് മാതൃകയാക്കുവാനും, ദൈവരാജ്യത്തിന്റെ കെട്ടുപണിയിൽ പങ്കാളികളാകുവാനും നമുക്കിടയാകട്ടെ എന്ന് വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
തുടർന്ന് തിരുമേനിയുടെ അധ്യക്ഷതയിൽ ഇടവക ദിനാഘോഷങ്ങൾ നടന്നു. യോഗത്തിൽ വികാരി ഫാ. ഡാനിയേൽ ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. ഫാ. വിജയ് തോമസ് ആശംസകൾ നേർന്നു സംസാരിച്ചു. നേപ്പാളിനെ ഭൂകമ്പ ദുരിതബാധിതർക്കുവേണ്ടി 'കത്തീഡ്രൽ ചാരിറ്റീസ്' സമാഹരിച്ച തുക കോർഡിനേറ്റർ ഏബ്രഹാം വർക്കി ഇടവക മെത്രാപ്പൊലീത്തയ്ക്ക് കൈമാറി.
മാതൃദിനത്തിൽ അഭി. തിരുമേനി മാതാക്കൾക്ക് ആശംസകൾ നേർന്നു. സെക്രട്ടറി ഏലിയാമ്മ പുന്നൂസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ട്രസ്റ്റി മാത്യു ഫിലിപ്പ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.