- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷം
ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയർ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് വർഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോൾ ഡിസംബർ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് ഷിക്കാഗോയിൽ ആരംഭിച്ചു. സന്തോഷത്തിന്റേയും പ്രത്യാശയുടേയും സമാധാനത്തിന്റേയും സമഭാവനയുടേയും സദ് വാർത്തയുമായി വികാരി ഫാ. ഡാനിയേൽ ജോർജിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്ക് ചോക്ക്ലേറ്റും, സമ്മാനപ്പൊതികളുമായി കത്തീഡ്രലിലെ ഭവനങ്ങൾ സന്ദർശിച്ചുവരുന്നു. ഡിസംബർ 24-നു തിങ്കളാഴ്ച വൈകിട്ട് 6.30-നു ക്രിസ്തുമസ് ഈവ് ആഘോഷങ്ങൾ നടക്കും. 25-നു ചൊവ്വാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരം, 9.30-നു വിശുദ്ധ കുർബാനയും ക്രിസ്തുമസിന്റെ പ്രത്യേക ആരാധനയും നടക്കും. ആരാധനയിൽ 'ബെൽവുഡ് വോയ്സ്' ഗാനങ്ങൾ ആലപിക്കും. തുടർന്നു വിഭവസമൃദ്ധമായ ക്രിസ്തുമസ് ലഞ്ച് ഉണ്ടായിരിക്കും. ഡിസംബർ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷങ്ങൾ അരങ്ങേറും. സൺഡേ സ്‌കൂൾ കുട്ടികളും, യുവജനങ്ങളും, മുതിർന്നവരു
ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയർ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് വർഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോൾ ഡിസംബർ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് ഷിക്കാഗോയിൽ ആരംഭിച്ചു.
സന്തോഷത്തിന്റേയും പ്രത്യാശയുടേയും സമാധാനത്തിന്റേയും സമഭാവനയുടേയും സദ് വാർത്തയുമായി വികാരി ഫാ. ഡാനിയേൽ ജോർജിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്ക് ചോക്ക്ലേറ്റും, സമ്മാനപ്പൊതികളുമായി കത്തീഡ്രലിലെ ഭവനങ്ങൾ സന്ദർശിച്ചുവരുന്നു.
ഡിസംബർ 24-നു തിങ്കളാഴ്ച വൈകിട്ട് 6.30-നു ക്രിസ്തുമസ് ഈവ് ആഘോഷങ്ങൾ നടക്കും. 25-നു ചൊവ്വാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരം, 9.30-നു വിശുദ്ധ കുർബാനയും ക്രിസ്തുമസിന്റെ പ്രത്യേക ആരാധനയും നടക്കും. ആരാധനയിൽ 'ബെൽവുഡ് വോയ്സ്' ഗാനങ്ങൾ ആലപിക്കും. തുടർന്നു വിഭവസമൃദ്ധമായ ക്രിസ്തുമസ് ലഞ്ച് ഉണ്ടായിരിക്കും.
ഡിസംബർ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷങ്ങൾ അരങ്ങേറും. സൺഡേ സ്‌കൂൾ കുട്ടികളും, യുവജനങ്ങളും, മുതിർന്നവരും പങ്കെടുക്കുന്ന ഗാനങ്ങൾ, സ്‌കിറ്റ്, കരോൾ ഗാനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും. മികച്ച വിജയം കൈവരിച്ച സൺഡേ സ്‌കൂൾ കുട്ടികൾക്കും, പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകും.
ഡിസംബർ 31-ന് തിങ്കളാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയും, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും.
ജനുവരി ഒന്നാംതീയതി ചൊവ്വാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിക്കും. ഫാ. ഡാനിയേൽ ജോർജ്, പി.സി വർഗീസ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.