- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ രണ്ടു ഭാഗങ്ങളും നിശബ്ദ സിനിമകൾ; ആദ്യ ശബ്ദപതിപ്പ് ഇറങ്ങിയത് 1907ൽ: ഒരുനൂറ്റാണ്ടിന് ശേഷം ബെൻഹറിന്റെ നാലാം പതിപ്പ് പുറത്തിറങ്ങുമ്പോൾ
ബെൻഹറിന്റെ നാലാംപതിപ്പ് സിനിമ ഈ വർഷം ഓഗസ്റ്റ് 19 ാം തീയതി റീലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എംജിഎം കമ്പനിയുടെയും പാരാമൗണ്ട് കമ്പനിയുടെയും സംയുക്ത സംരംഭമാണ് പുതിയ ബെൻഹർ. 2013 ൽ തുടങ്ങിയ സംരംഭം എംജിഎം കടബാദ്ധ്യതകൾ മൂലം പാപ്പരായി പ്രഖ്യാപിക്കപ്പെടുമെന്ന് കരുതിയ കാലം. എംജിഎംന്റെ രണ്ട് സിനിമകൾ ബോക്‌സോഫീസിൽ വൻ വിജയം നേടി. പാരാമൗണ്ട് ഫിലിം കമ്പനിയും അവരുടെ പുതിയ പടത്തിൽ വമ്പിച്ച സാമ്പത്തിക നേട്ടം നേടി. രണ്ട് കമ്പനികളും വൻ സാമ്പത്തിക നേട്ടത്തിലേക്ക് കതിച്ചു. ആ ഘട്ടത്തിലാണ് സംയുക്തമായി ബെഹർ പുനർ ആവിഷ്‌കരിക്കുവാനായി അവർ തുനിഞ്ഞത്. ഡയറക്ടറായി അവർ നിശ്ചയിച്ചത് ടൈമുർ ബെക്ക് ഫോറ്റ്‌വോവ്. അദ്ദേഹം ആ ചുമതല ഏറ്റെടുക്കുവാൻ ആദ്യം വിസമ്മതിച്ചു. കാരണമായി അദ്ദേഹം കണ്ടത് 1950 ലെ ബെൻഹറിന്റെ ഡയറക്ടറായിരുന്ന വില്യം വെയിലറുടെ നിഴലിൽ കഴിയുവാൻ തനിക്ക് ആവുകയില്ല എന്നതായിരുന്നു. വളരെയധികം സമ്മർദ്ദത്തിനു ശേഷമാണ് അദ്ദേഹം ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്. പലവട്ടം മാറ്റിവച്ച സിനമാ റിലിസാണ് ഈ മാസം 19 ലേ
ബെൻഹറിന്റെ നാലാംപതിപ്പ് സിനിമ ഈ വർഷം ഓഗസ്റ്റ് 19 ാം തീയതി റീലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എംജിഎം കമ്പനിയുടെയും പാരാമൗണ്ട് കമ്പനിയുടെയും സംയുക്ത സംരംഭമാണ് പുതിയ ബെൻഹർ. 2013 ൽ തുടങ്ങിയ സംരംഭം എംജിഎം കടബാദ്ധ്യതകൾ മൂലം പാപ്പരായി പ്രഖ്യാപിക്കപ്പെടുമെന്ന് കരുതിയ കാലം. എംജിഎംന്റെ രണ്ട് സിനിമകൾ ബോക്‌സോഫീസിൽ വൻ വിജയം നേടി. പാരാമൗണ്ട് ഫിലിം കമ്പനിയും അവരുടെ പുതിയ പടത്തിൽ വമ്പിച്ച സാമ്പത്തിക നേട്ടം നേടി. രണ്ട് കമ്പനികളും വൻ സാമ്പത്തിക നേട്ടത്തിലേക്ക് കതിച്ചു. ആ ഘട്ടത്തിലാണ് സംയുക്തമായി ബെഹർ പുനർ ആവിഷ്‌കരിക്കുവാനായി അവർ തുനിഞ്ഞത്. ഡയറക്ടറായി അവർ നിശ്ചയിച്ചത് ടൈമുർ ബെക്ക് ഫോറ്റ്‌വോവ്. അദ്ദേഹം ആ ചുമതല ഏറ്റെടുക്കുവാൻ ആദ്യം വിസമ്മതിച്ചു. കാരണമായി അദ്ദേഹം കണ്ടത് 1950 ലെ ബെൻഹറിന്റെ ഡയറക്ടറായിരുന്ന വില്യം വെയിലറുടെ നിഴലിൽ കഴിയുവാൻ തനിക്ക് ആവുകയില്ല എന്നതായിരുന്നു. വളരെയധികം സമ്മർദ്ദത്തിനു ശേഷമാണ് അദ്ദേഹം ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്. പലവട്ടം മാറ്റിവച്ച സിനമാ റിലിസാണ് ഈ മാസം 19 ലേക്ക് നിശ്ചയിച്ചിരിക്കുന്നത്. സിനിമ ഒളിമ്പിക്‌സിന് അനുബന്ധമായി റിലീസ് ചെയ്യുവാനാണ് ഉടമകളുടെ തീരുമാനം.
വരുന്ന ബെൻഹർ 4 ാം പതിപ്പാണ്. ആദ്യ 2 ബെൻഹർ സിനിമകളും നിശബ്ദ സിനിമാകളായിരുന്നു. 1907 ലാണ് ആദ്യ ബെൻഹർ നിശബ്ദ സിനിമ പുറത്ത വന്നത്. 2 ാം മത്തെ നിശബ്ദ ബെൻഹർ റിലീസ് ചെയ്തത് 1925 ൽ. ധനപരമായി കഷ്ടിച്ച് രക്ഷപെട്ടു എന്നു പറയാം.
മൂന്നാമത്തെ ബെൻഹർ 1959 ലാണ് റിലീസ് ചെയ്തത്. ഐതിഹാസിക വിജയം എല്ലാ നിലയിലും നേടിയ ചിത്രം. ആദ്യമായി പതിനൊന്ന് ഓസ്‌ക്കാർ അവാർഡുകൾനേടിയ ചിത്രം. ചാൾട്ടൺ ഹെസ്റ്റൺ ബെൻഹറായി ജീവിച്ച ചലച്ചിത്രം അതിലെ തേരോട്ട മത്സരം ഇന്നും മനുഷ്യ മനസ്സുകളെ ത്രസിപ്പിക്കും. തേരോട്ട മത്സരം ചെയ്യുവാൻ 3 മാസം എടുത്തു എന്നറിയുമ്പോൾ അതിന്റെ പിന്നിലെ കഠിനാദ്ധ്വാനം മനസ്സിലാക്കാം. തേരോട്ട മത്സരം ഷൂട്ട് ചെയ്യുവാൻ തന്നെ ചിലവഴിച്ചത് 10 ലക്ഷം ഡോളർ. 1958 - 59 കാലത്തെ 10 ലക്ഷം ഡോളറിന്റെ മൂല്ല്യം ഇന്ന് ഊഹിക്കുവാനേ കഴിയുകയുള്ളൂ. ലേഖകൻ 26 തവണയെങ്കിലും ബെൻഹർ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.
എന്നെ ബെൻഹറിലെ തേരോട്ട മത്സരത്തിന് ഉപരിയായി ആകർഷിച്ചത്. റോമൻ നാവിക സൈന്യവും കടൽ കൊള്ളക്കാരുമായുള്ള നാവിക യുദ്ധമാണ്. റോമൻ കോമ്‌സലും അഡ്‌മിറലുമായ ക്വിന്റസ് ആറിയുസിനെ നാവിക യുദ്ധത്തിനിടെ രക്ഷപ്പെടുത്തുന്നു യുദ്ധത്തിൽ പരാജയപ്പെട്ടു എന്നു കരുതുന്ന അഡ്‌മിറൽ ആത്മഹത്യയ്ക്ക് തയ്യാറാവുന്നു. അതിൽ നിന്ന്, ബെൻഹർ കോൺസലിനെ രക്ഷപ്പെടുത്തുന്നു. അവിടം തൊട്ട് കഥ മാറുകയാണ്.
1880 ൽ ലീവാലസ് എഴുതിയ ബെൻഹർ എന്ന നോവലാണ് സിനിമയുടെ അടിസ്ഥാനം. 1959 ലെ ബെൻഹറിന്റെ ഡയറക്ടറായിരുന്ന വില്യം ബയ്‌ലർ 1925 ലെ നിശബ്ദ ബെൻഹർ ചിത്രത്തിലെ തേരോട്ട മത്സരത്തിലെ പല അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു. 1959 ലെ ബെൻഹർ സിനിമായിൽ ബെൻഹറായി അഭിനയിക്കുവാൻ പല പ്രമുഖ നടന്മാരെയും സമീപിച്ചിരുന്നു. ബർട്ട് ലാൻഗസ്റ്റർ, പോൾ ന്യൂമാൻ മാർലൺ ബ്രാൻസേഡോ, റോക്ക് ഹഡ്‌സൺ എന്നിവർ അവരിൽ ചുരുക്കം ചിലർ. അവർ പല കാരണങ്ങളായും റോൾ നിരസിച്ചു. ഫീസ് കുറവ് കാരണം അവസാനം ചാൾട്ടൺ ഹെസ്റ്റിന് നറുക്കു വീണു. ഫീസ് 30 ആഴ്ചത്തേക്ക് രണ്ടര ലക്ഷം ഡോളറും കുടുംബാഗങ്ങളുടെ യാത്രാ ചിലവും 30 ആഴ്ചയ്ക്കു ശേഷം കൂടുതൽ ശമ്പളവും ചെലവും അന്നത്തെ നിരക്കിൽ തന്നെ കുറഞ്ഞ ഫീസ്.
വരുന്ന ബെൻഹറിൽ ബെൻഹറായി ജാക്ക് ഹസ്റ്റൻ, ഡയറക്ടർ ടൈമുർ ബെക്ക് ഫോറ്റ്‌വോവ്. റിലീസനുവേണ്ടി നമ്മൾക്ക് കാത്തിരിക്കാം.