- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബെൻ ജേക്കബ് വാൻഡിർബിൽറ്റ് യൂണിവേഴ്സിറ്റിയിലേയ്ക്ക്
ന്യൂയോർക്ക്: ബെൻ ജേക്കബ് തുമ്പയിൽ, അമേരിക്കയിലെ പ്രശസ്തമായ വാൻഡിർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടി. പോസി ഫൗണേ്ടഷന്റെ 2016-2020 െല മെറിറ്റ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയാണ് ബെൻ ജേക്കബ് വാൻഡിർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയത്. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ നോബൽ പ്രൈസ് തുകയുടെ ഒരു ഭാഗം അദ്ദേഹം ഈ ഫൗണേ്ടഷനു സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉപരിപഠനത്തിനും നേതൃത്വ പാടവ വികസനത്തിനുമായിട്ടാണ് ഈ ഫൗണേ്ടഷൻ പ്രവർത്തിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രോണി ഹൈസ്‌കൂൾ ഓഫ് സയൻസിലെ വിദ്യാർത്ഥിയാണ് ബെൻ ജേക്കബ്. എട്ട് നോബൽ പ്രൈസ് ജേതാക്കളെ ലോകത്തിനു സംഭവാന ചെയ്ത ബ്രോണി ഹൈസ്‌കൂളിൽ എണ്ണൂറിലധികം വിദ്യാർത്ഥികളാണ് 2016ൽ ഹൈസ്‌കൂളിൽ ഡിപ്ലോമ കരസ്ഥമാക്കിയത്. പ്രവേശന പരീക്ഷയിലൂടെയാണ് ബ്രോണി ഹൈസ്‌കൂളിലേക്ക് കുട്ടികൾ പ്രവേശനം നേടുന്നത്. 2016 ബാച്ചിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം നേടി മികവു കാണിച്ചു. രാജ്യത്തെ ഏറ്റവും നല്ല ഡിബേറ്റ് ടീം ബ്രോണി ഹൈ
ന്യൂയോർക്ക്: ബെൻ ജേക്കബ് തുമ്പയിൽ, അമേരിക്കയിലെ പ്രശസ്തമായ വാൻഡിർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടി. പോസി ഫൗണേ്ടഷന്റെ 2016-2020 െല മെറിറ്റ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയാണ് ബെൻ ജേക്കബ് വാൻഡിർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയത്.
അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ നോബൽ പ്രൈസ് തുകയുടെ ഒരു ഭാഗം അദ്ദേഹം ഈ ഫൗണേ്ടഷനു സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉപരിപഠനത്തിനും നേതൃത്വ പാടവ വികസനത്തിനുമായിട്ടാണ് ഈ ഫൗണേ്ടഷൻ പ്രവർത്തിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രോണി ഹൈസ്‌കൂൾ ഓഫ് സയൻസിലെ വിദ്യാർത്ഥിയാണ് ബെൻ ജേക്കബ്. എട്ട് നോബൽ പ്രൈസ് ജേതാക്കളെ ലോകത്തിനു സംഭവാന ചെയ്ത ബ്രോണി ഹൈസ്‌കൂളിൽ എണ്ണൂറിലധികം വിദ്യാർത്ഥികളാണ് 2016ൽ ഹൈസ്‌കൂളിൽ ഡിപ്ലോമ കരസ്ഥമാക്കിയത്. പ്രവേശന പരീക്ഷയിലൂടെയാണ് ബ്രോണി ഹൈസ്‌കൂളിലേക്ക് കുട്ടികൾ പ്രവേശനം നേടുന്നത്. 2016 ബാച്ചിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം നേടി മികവു കാണിച്ചു.
രാജ്യത്തെ ഏറ്റവും നല്ല ഡിബേറ്റ് ടീം ബ്രോണി ഹൈസ്‌കൂൾ സയൻസിന്റെതാണ്. ഹ്യൂമാനിറ്റിസ് പഠിക്കാൻ ആഗ്രഹിക്കുന്ന ബെൻ സ്‌കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ കോഫൗണ്ടറാണ്.
യോങ്കേഴ്‌സിലെ സെന്റ് ജോൺസ് യാക്കോബായ ഇടവകാംഗം ബാബു തുമ്പയിലിന്റെയും ഷൈജിയുടെയും മകനാണ് ബെൻ. സഹോദരി സാറ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ്.