- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബൈ ബെൻ'; ഐപിഎൽ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി; ലീഡ്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും; സ്റ്റോക്സിന്റെ മടക്കം രാജസ്ഥാന് കനത്ത തിരിച്ചടി
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൈവിരലിന് പരിക്കേറ്റ രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിലെ ലീഡ്സിൽ ബെൻ സ്റ്റോക്സിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. രാജസ്ഥാൻ മാനേജ്മെന്റാണ് താരത്തെ യാത്രയാക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.
Bye, Ben.
The all-rounder flew back home last night after a scan revealed that he'll have to undergo surgery on his finger. Speedy recovery, champ. #HallaBol | #RoyalsFamily | @benstokes38 pic.twitter.com/o1vRi5iO95
- Rajasthan Royals (@rajasthanroyals) April 17, 2021
സ്റ്റോക്സിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇതോടെ ജൂണിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന നിശ്ചിത ഓവർ പരമ്പരയും സ്റ്റോക്സിന് നഷ്ടമാവും. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഓഗസ്റ്റ് നാലിന് ഇന്ത്യക്കെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സ്റ്റോക്സ് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബ് കിങ്സ് സൂപ്പർതാരം ക്രിസ് ഗെയ്ലിന്റെ ക്യാച്ചെടുക്കുമ്പോഴാണ് സ്റ്റോക്സിന്റെ കൈവിരലിന് പരിക്കേറ്റത്. കടുത്ത വേദന പ്രകടിപ്പിച്ച താരം പന്തെറിയാതിരുന്നതോടെ ആശങ്കയേറുകയായിരുന്നു.
പിന്നാലെ നടത്തിയ സ്കാനിംഗിൽ താരത്തിന്റെ പരിക്ക് ഗൗരവമുള്ളതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സ്റ്റോക്സിന് ഐപിഎൽ നഷ്ടമാകുന്ന കാര്യം രാജസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സ്റ്റോക്സിന്റെ മടക്കം രാജസ്ഥാന് കനത്ത തിരിച്ചടിയാണ്.
സ്പോർട്സ് ഡെസ്ക്