പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നും സെക്സ് പാർട്ടികളിലെ സജീവ സാന്നിധ്യമായിരുന്നെന്നും വെളിപ്പെടുത്തി പുറത്തിറങ്ങിയ ഇൻഡീസന്റ് കറസ്പോണ്ടൻസ് വിവാദമാകുന്നു. ഇൻഡീസന്റ് കറസ്പോണ്ടൻസിന്റെ രണ്ടാം പതിപ്പാണ് പാക്കിസ്ഥാനിൽ വീണ്ടും വിവാദമായിരിക്കുന്നത്. മാധ്യമപ്രവർത്തകനായിരുന്ന റോഷൻ മിർസ രചിച്ച ഇൻഡീസന്റ് കറസ്പോണ്ടൻസ് 2013ലാണ് ആദ്യം പുറത്തിറങ്ങിയത്.

അമേരിക്കിയെ മുൻപാക്കിസ്ഥാൻ അംബാസഡറായിരുന്ന ഷെറി റഹ്മാമാനും സെക്സ് പാർട്ടികളിലെ സജീവ സാന്നിധ്യമായിരുന്നെന്നും ബേനസീറിനെ വി ഐ പി സെക്സ് പാർട്ടികളിൽ അവതരിപ്പിച്ചത് ഷെറി റഹ്മാനാണെന്നും പുസ്തകത്തിൽ പറയുന്നു.

ലണ്ടനിലും ദുബൈയിലെ എമിറേറ്റ്സ് ഹില്ലിലും ഭൂട്ടോ കുടുംബത്തിനുള്ള വില്ലകളിൽ സെക്സ് പാർട്ടി നടന്നിട്ടുണ്ട്. തന്റെ പകുതി പ്രായമുള്ള യുവാവുമായി ബേനസീറിന് ബന്ധമുണ്ട്. ബിസിനസുകാരായ വമ്പന്മാരാണ് ഈ പാർട്ടികളിൽ പങ്കെടുക്കുന്നതെന്നും പുസ്തകത്തിലുണ്ട്.

ഇണകളെ പങ്കുവെയ്ക്കുന്ന ഇത്തരം പാർട്ടികളിൽ പങ്കെടുത്തവർ കൈമാറിയ ഇ മെയിൽ സന്ദേശങ്ങളടക്കം ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ബേനസീറും ഷെറി റഹ്മാനുമടക്കം പാക്കിസ്ഥാനിലെ ഉന്നത വനിതകളുമായി തനിക്കുള്ള അതിരുവിട്ട സൗഹൃദത്തെക്കുറിച്ച് സെക്സ് പാർട്ടി സംഘാടകൻ കൂടിയായ ഒമർ 'മൈ സെക്സ് ലൈഫ് ഇൻ പാരിസ്' എന്ന വിവാദ പുസ്തകമെഴുതിയ സൈറ മിറിൻ ഇ മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബേനസീറും ഷെറി റഹ്മാനുമടക്കമുള്ളവരുമായി നടന്ന ഗ്രൂപ്പ് സെക്സാണ് ഈ ഇ മെയിലിന്റെ ഉള്ളടക്കം. വ്യഭിചാരം ഭൂട്ടോ കുടുംബത്തിന്റെ പാരമ്പര്യമാണെന്നും ഇ മെയിലിൽ പറയുന്നുണ്ട്.

ബേനസീർ ബൈ സെക്ഷ്വലായിരുന്നുവെന്നും അവരോടൊപ്പം ലെസ്‌ബിയൻ ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും കിരൺ യുസഫ് സായ് വെളിപ്പെടുത്തുന്നതും പുസ്തകത്തിലുണ്ട്. ബേനസീറിനെ പരിചയപ്പെടുത്തിയത് ആന്റി ഷെറി (ഷെറി റഹ്മാൻ) ആണെന്നും നാല് തവണ മാത്രമേ ബേനസീറുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടുള്ളൂവെന്ന സങ്കടവും കിരൺ യൂസഫ്സായ് പങ്കുവെയ്ക്കുന്നുണ്ട്.

ബേനസീർ ലണ്ടനിൽ പഠിച്ചിരുന്ന കാലത്ത് അവരുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ഇമ്രാൻഖാൻ മുൻപ് തന്റെ ജീവചരിത്രത്തിൽ വെളിപ്പെടുത്തിയിരുന്നു.

ലണ്ടനിലും ദുബൈയിലും ഇപ്പോഴും തുടരുന്ന സെക്സ് പാർട്ടികളിൽ ബേനസീറിന്റെ മകനും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതാവുമായ ബിലാവൽ ഭൂട്ടോ പങ്കെടുക്കുന്നുണ്ടെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ഏതായാലും പാക്കിസ്ഥാനിൽ ഈ പുസ്തകം ഇപ്പോൾ വിവാദകൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുകയാണ്.