- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. അദിംലത ഗുൽമോമോയ്, കബീർ അഭിപ്രായ്, മുർഖ് ബാരോ സമാജിക് നായ് എന്നിവയാണ് പ്രധാനകൃതികൾ. ഏഴു ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഇപ്പോൾ ബംഗ്ലാദേശിലായ ചന്ദ്പുരിൽ 1932 ഫെബ്രുവരി ആറിനാണു ജനിച്ചത്. കോൽക്കത്തയിലെ പ്രസിഡൻസി, കൽക്കത്ത യൂണിവേഴ്‌സിറ്റികളിലായിരുന്നു വിദ്യാഭ്യാസം. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് 2011ൽ രാഷ്ട്രം ഇദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 1997ലും 99ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരവും നേടിയിരുന്നു.

X
ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. അദിംലത ഗുൽമോമോയ്, കബീർ അഭിപ്രായ്, മുർഖ് ബാരോ സമാജിക് നായ് എന്നിവയാണ് പ്രധാനകൃതികൾ. ഏഴു ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ഇപ്പോൾ ബംഗ്ലാദേശിലായ ചന്ദ്പുരിൽ 1932 ഫെബ്രുവരി ആറിനാണു ജനിച്ചത്. കോൽക്കത്തയിലെ പ്രസിഡൻസി, കൽക്കത്ത യൂണിവേഴ്‌സിറ്റികളിലായിരുന്നു വിദ്യാഭ്യാസം. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് 2011ൽ രാഷ്ട്രം ഇദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 1997ലും 99ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരവും നേടിയിരുന്നു.
Next Story

