- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ വന്ന് സംസാരം പോയെങ്കിൽ ഇനി പേടിക്കേണ്ടതില്ല; വോയിസ് ബോക്‌സ് എടുത്തുമാറ്റിയവർക്ക് ശബ്ദമൊരുക്കാൻ 50 രൂപയ്ക്ക് ഉപകരണം; ബംഗലുരു ഡോക്ടർക്ക് എങ്ങും കൈയടി
ബംഗലുരു: ശ്വസന നാളിയിലെ ക്യാൻസർ ബാധയിലൂടെ സംസാര ശേഷി നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത. വെറും അമ്പത് രൂപയ്ക്ക് നിങ്ങൾക്ക് സംസാരം വീണ്ടെടുക്കാം. ബംഗലുരുവിലെ ഡോക്ടറുടെ കണ്ടുപടിത്തമാണ് ശുഭകരമാകുന്നത്. ബംഗലുരുവിലെ എച്ച് സി ജി കാൻസർ കെയറിലെ ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടർ വിശാൽ റാവുവാണ് സാധാരണക്കാർക്ക് ഗുണകരമാകുന്ന കണ്ടുപിടിത്തത്തിന
ബംഗലുരു: ശ്വസന നാളിയിലെ ക്യാൻസർ ബാധയിലൂടെ സംസാര ശേഷി നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത. വെറും അമ്പത് രൂപയ്ക്ക് നിങ്ങൾക്ക് സംസാരം വീണ്ടെടുക്കാം. ബംഗലുരുവിലെ ഡോക്ടറുടെ കണ്ടുപടിത്തമാണ് ശുഭകരമാകുന്നത്. ബംഗലുരുവിലെ എച്ച് സി ജി കാൻസർ കെയറിലെ ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടർ വിശാൽ റാവുവാണ് സാധാരണക്കാർക്ക് ഗുണകരമാകുന്ന കണ്ടുപിടിത്തത്തിന് പിന്നിൽ.
ഇരുപത്തിയഞ്ച് ഗ്രാം മാത്രം ഭാരമുള്ള കൃത്രിമോപകരണത്തിലൂടെ സംസാര ശേഷി വീണ്ടെടുക്കാനാവും. നിലവിൽ ഇരുപതിനായിരം രൂപയുള്ള ഉപകരണങ്ങളിലൂടെയാണ് സംസാര ശേഷി വീണ്ടെടുക്കാൻ ക്യാൻസർ രോഗ ബാധിതർക്ക് കഴിയൂ. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഉപകരണമെത്തുന്നത്. പാവപ്പെട്ടവർക്കും സംസാര ശേഷിയെന്ന ഉദേശ്യമാണ് ഇതിലൂടെ ഡോക്ടർ സാധിച്ചെടുത്തത്. ഓം-എന്നാണ് ഉപകരണത്തിന് ഡോക്ടർ നൽകിയിരിക്കുന്ന പേര്. എല്ലാ ശബ്ദങ്ങളുടേയും ഉറവിടം എന്ന നിലയിലാണ് ഓം എന്ന് പേര് നൽകിയതും.
അന്താരാഷ്ട്ര നിലവാരമെല്ലാം ഉറപ്പാക്കിയാണ് പുതിയ ഉപകരണത്തിന്റെ കണ്ടെത്തൽ. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത വസ്തുവിലാണ് ഉപകരണമുണ്ടാക്കിയത്. ഇതിലൂടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉപകരണം ഘടിപ്പിക്കുന്നതിലൂടെ ഉണ്ടാകില്ലെന്നും ഉറപ്പാക്കുകയാണ് ഡോക്ടർ. പുകവലിയിലൂടെ ത്രോട്ട് ക്യാൻസർ വന്ന രോഗിക്ക് വോയിസ് ബോക്‌സ് എടുത്തു മാറ്റേണ്ടി വന്നു. ഈയാളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഏറെ വിലയുള്ള ഉപകരണമൊന്നും വാങ്ങാനായില്ല. ഈ തിരിച്ചറിവാണ് പുതിയ ഉപകരണമുണ്ടാക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചത്.
ഈ കണ്ടെത്തലിലൂടെ നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും ഡോക്ടർ വിശാൽ റാവു നേടിക്കഴിഞ്ഞു. വിപണയിൽ ഈ ഉപകരണം കൂടുതലായെത്തിക്കാനുള്ള നടപടികളാണ് ഡോക്ടർ ഇപ്പോൾ സ്വീകരിക്കുന്നത്.