- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു എഫ്സിക്ക് വിജയക്കിരീടം സമ്മാനിച്ചത് ഛേത്രിയുടെ മാന്ത്രിക ഗോളുകൾ; രണ്ട് മിനിട്ടിനിടെ ഛേത്രി രണ്ട് ഗോളുകൾ നേടിയപ്പോൾ പുണെ എഫ്സിയെ 'വലയിലാക്കി' ബെംഗലൂരു എഫ്സിയുടെ വിജയക്കുതിപ്പ് ; രണ്ടാം പകുതിയിൽ മികു പുണേയുടെ വല ചലിപ്പിച്ചപ്പോൾ ലീഗിൽ ബെംഗലൂരുവിന് ഒന്നാം സ്ഥാനം
പുണെ: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ് നിന്ന മത്സരത്തിൽ മാന്ത്രിക ഗോളുകളുടെ വെടിക്കെട്ടാണ് ഫുട്‌ബോൾ പ്രേമികൾ ഇന്നലെ കണ്ടത്. ആതിഥേയരുടെ തട്ടകത്തിൽ വച്ച് തന്നെ പുണെ സിറ്റി എഫ്.സിയെ മൂന്നു ഗോളിന് പരാജയപ്പെടുത്തി ബെംഗളൂരു എഫ്.സി വിജയകിരീടം സ്വന്തമാക്കുകയായിരന്നു. രണ്ട് മിനിട്ടിനിടെ രണ്ട് ഗോളുകൾ നേടിയ ഛേത്രിയും രണ്ടാം പകുതിയിലെ മികുവിന്റെ ഗോൾ കൂടിയായപ്പോൾ ബെംഗലൂരു വിജയമുറപ്പിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റുകൾക്കിടയിലാണ് ഛേത്രിയുടെ രണ്ട് ഗോളുകൾ വന്നത്. 40-ാം മിനിറ്റിൽ ഉദാന്തയുടെ പാസ്സിൽ ഒരു സുവർണാവസരം ഛേത്രി നഷ്ടപ്പെടുത്തി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യൻ താരം അതിന് പ്രായശ്ചിത്തം ചെയ്തു. ദിമാസെ ദെൽഗാഡോയുടെ ലോങ് പാസിൽ നിന്ന് ഛേത്രി ലക്ഷ്യം കണ്ടു. ബെംഗളൂരു ഒരു ഗോളിന് മുന്നിൽ. 43-ാം മിനിറ്റിൽ വീണ്ടും ഛേത്രിയുടെ ഗോൾ വന്നു. മികുവിന്റെ പാസ്സിൽ ഛേത്രിയുടെ മനോഹര ഫിനിഷിങ്. ഇതോടെ ബെംഗളൂരു രണ്ട് ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ വന്നത്. 64-ാം മി
പുണെ: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ് നിന്ന മത്സരത്തിൽ മാന്ത്രിക ഗോളുകളുടെ വെടിക്കെട്ടാണ് ഫുട്‌ബോൾ പ്രേമികൾ ഇന്നലെ കണ്ടത്. ആതിഥേയരുടെ തട്ടകത്തിൽ വച്ച് തന്നെ പുണെ സിറ്റി എഫ്.സിയെ മൂന്നു ഗോളിന് പരാജയപ്പെടുത്തി ബെംഗളൂരു എഫ്.സി വിജയകിരീടം സ്വന്തമാക്കുകയായിരന്നു. രണ്ട് മിനിട്ടിനിടെ രണ്ട് ഗോളുകൾ നേടിയ ഛേത്രിയും രണ്ടാം പകുതിയിലെ മികുവിന്റെ ഗോൾ കൂടിയായപ്പോൾ ബെംഗലൂരു വിജയമുറപ്പിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റുകൾക്കിടയിലാണ് ഛേത്രിയുടെ രണ്ട് ഗോളുകൾ വന്നത്. 40-ാം മിനിറ്റിൽ ഉദാന്തയുടെ പാസ്സിൽ ഒരു സുവർണാവസരം ഛേത്രി നഷ്ടപ്പെടുത്തി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യൻ താരം അതിന് പ്രായശ്ചിത്തം ചെയ്തു. ദിമാസെ ദെൽഗാഡോയുടെ ലോങ് പാസിൽ നിന്ന് ഛേത്രി ലക്ഷ്യം കണ്ടു. ബെംഗളൂരു ഒരു ഗോളിന് മുന്നിൽ.
43-ാം മിനിറ്റിൽ വീണ്ടും ഛേത്രിയുടെ ഗോൾ വന്നു. മികുവിന്റെ പാസ്സിൽ ഛേത്രിയുടെ മനോഹര ഫിനിഷിങ്. ഇതോടെ ബെംഗളൂരു രണ്ട് ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ വന്നത്. 64-ാം മിനിറ്റിൽ മികു പുണെയുടെ വല ചലിപ്പിക്കുകയായിരുന്നു. ബെംഗളൂരു 3-0 പുണെ.വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി ബെംഗളൂരു ലീഗിൽ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ പോയിന്റ് മാത്രമുള്ള പുണെ ഒമ്പതാം സ്ഥാനത്താണ്.