സിംഗപ്പുർ: ഐ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സി എഎഫ്‌സി കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിൽ കടന്നു. സിംഗപ്പുർ ക്ലബ്ബായ ടാംപൈൻസ് റോവേഴ്‌സിനെതിരായ രണ്ടാം പാദ ക്വാർട്ടർ സമനിലയിൽ അവസാനിച്ചതോടെയാണ് ബംഗളൂരു സെമിയിലേക്കു മുന്നേറിയത്.

ആദ്യ പാദത്തിൽ ബംഗളൂരു എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചിരുന്നു. മലയാളിതാരം സി കെ വിനീതാണ് ആദ്യ പാദത്തിൽ ബംഗളൂരുവിനായി ഗോൾ നേടിയത്.