- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡിഡ് ഇറ്റ്! ഐഎസ്എൽ കിരീടം കൈവിട്ടുപോയ നിരാശ മറന്ന് ബെംഗളൂരു എഫ്സി സൂപ്പർ കപ്പിൽ മുത്തമിട്ടു; ഈസ്റ്റ് ബംഗാളിനെ തകർത്തത് ഒന്നിനെതിരെ നാലുഗോളുകൾക്ക്; മുന്നിൽ നിന്ന് പട നയിച്ചത് സുനിൽ ഛേത്രി
ഭുവനേശ്വർ: ഐ.എസ്.എൽ ഫൈനലിൽ ചെന്നൈയിൻ എഫ്.സിയോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ട ബംഗളൂരു എഫ്.സിക്ക് ആ നിരാശ മായ്ക്കാം.പ്രൊഫഷണൽ ഫുട്‌ബോളിൽ ഐലീഗ് ടീമിനേക്കാൾ ഐഎസ്എൽ ടീമിനാണ് മേൽക്കൈ എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ബെംഗളൂരു സൂപ്പർ കപ്പ് ജേതാക്കളായി. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തകർത്താണ് സുനിൽ ഛേത്രിയുടെ ടീം സൂപ്പർ കപ്പിൽ മുത്തമിട്ടത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ബംഗളുരുവിന്റെ പ്രകടനം. ഐ.എസ്.എല്ലിലേയും ഐ-ലീഗിലേയും മുൻനിര ടീമുകളെ അണിനിരത്തിയാണ് ആദ്യമായി സൂപ്പർ കപ്പ് സംഘടിപ്പിച്ചത്. രണ്ടു ഗോളുകളുമായി സുനിൽ ഛേത്രി മുന്നിൽനിന്നു നയിച്ചപ്പോൾ രാഹുൽ ഭെക്കെ, മികു എന്നിവർ ഓരോ ഗോൾ വീതം നേടി. 46-ാം മിനിറ്റിൽ സമദ് മല്ലിക് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്. ഈ ആനുകൂല്യം മുതലെടുത്തായിരുന്നു ബംഗളുരുവിന്റെ ഗോൾവേട്ട. മത്സരത്തിന്റെ 26-ാം മിനിറ്റിൽ ക്രോമയിലൂടെ ഈസ്റ്റ് ബംഗാളാണ് ലീഡ് നേടിയത്. 39-ാം മിനിറ്റിൽ ഭെക്കെയിലൂടെ ബംഗളുരു തിരി
ഭുവനേശ്വർ: ഐ.എസ്.എൽ ഫൈനലിൽ ചെന്നൈയിൻ എഫ്.സിയോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ട ബംഗളൂരു എഫ്.സിക്ക് ആ നിരാശ മായ്ക്കാം.പ്രൊഫഷണൽ ഫുട്‌ബോളിൽ ഐലീഗ് ടീമിനേക്കാൾ ഐഎസ്എൽ ടീമിനാണ് മേൽക്കൈ എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ബെംഗളൂരു സൂപ്പർ കപ്പ് ജേതാക്കളായി. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തകർത്താണ് സുനിൽ ഛേത്രിയുടെ ടീം സൂപ്പർ കപ്പിൽ മുത്തമിട്ടത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ബംഗളുരുവിന്റെ പ്രകടനം. ഐ.എസ്.എല്ലിലേയും ഐ-ലീഗിലേയും മുൻനിര ടീമുകളെ അണിനിരത്തിയാണ് ആദ്യമായി സൂപ്പർ കപ്പ് സംഘടിപ്പിച്ചത്.
രണ്ടു ഗോളുകളുമായി സുനിൽ ഛേത്രി മുന്നിൽനിന്നു നയിച്ചപ്പോൾ രാഹുൽ ഭെക്കെ, മികു എന്നിവർ ഓരോ ഗോൾ വീതം നേടി. 46-ാം മിനിറ്റിൽ സമദ് മല്ലിക് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്. ഈ ആനുകൂല്യം മുതലെടുത്തായിരുന്നു ബംഗളുരുവിന്റെ ഗോൾവേട്ട.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ ക്രോമയിലൂടെ ഈസ്റ്റ് ബംഗാളാണ് ലീഡ് നേടിയത്. 39-ാം മിനിറ്റിൽ ഭെക്കെയിലൂടെ ബംഗളുരു തിരിച്ചടിച്ചു. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. മല്ലിക് പുറത്തുപോയതോടെ രണ്ടാം പകുതിയിൽ ബംഗളുരു ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലവും ലഭിച്ചു. 69-ാം മിനിറ്റിൽ ജോണ്‌സന്റെ ഷോട്ട് ഗുർവീന്ദർ കൈകൊണ്ടു തട്ടിയതിനു സ്‌പോട് കിക്ക് വിധിച്ചു. കിക്കെടുത്ത ഛേത്രിക്കു പഴച്ചതുമില്ല.
രണ്ടു മിനിറ്റിനുള്ളിൽ മികുവും ലക്ഷ്യം കണ്ടതോടെ ഈസ്റ്റ് ബംഗാൾ ഏറെക്കുറെ മത്സരം ഉപേക്ഷിച്ചു. ഇഞ്ചുറി ടൈമിൽ ലഭിച്ച അവസരം വലയിലെത്തിച്ച ഛേത്രി ഗോൾനേട്ടം രണ്ടാക്കിയതോടെ വമ്പൻ വിജയവുമായി കിരീടത്തിലേക്ക് എത്താൻ ബംഗളുരുവിനു കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് നൈലിൽ ചെന്നൈയിൻ എഫ്‌സിയോടു തോറ്റ ബംഗളുരുവിന് കിരീടനേട്ടത്തോടെ സീസണ് അവസാനിപ്പിക്കാനായി.