ജറുസലേം: ഇസ്രയേൽ-ഫലസ്തീൻ തർക്ക പ്രദേശമായ ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ക്രിസ്തുമസ് ആശംസയിലൂടെയാണ് ഇസ്രയേൽ പ്രസിഡന്റ് ജറുസലിമിനെ ഇസ്രയേൽ തലസ്ഥാനമെന്ന് വിശേഷിപ്പിച്ചത്. വിഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ആശംസകൾ നേർന്നത്.

ഇസ്രയേൽ തലസ്ഥാനമായ ജറൂസലമിൽ നിന്ന് ക്രിസ്മമസ് ആശംസകൾ. ഇസ്രയേലിൽ നിരവധി ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രങ്ങളുണ്ട്. ഏവരെയും ഇസ്രയേൽ സന്ദർശനത്തിന് ക്ഷണിക്കുകയാണ്. ഇതിനായി വരുമ്‌ബോൾ നിങ്ങളോടൊപ്പം ഒരു ഗൈഡായി കൂടെയുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു.

ഡിസംബർ ആറിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ ഇസ്രയേൽ അധീനതയിലുള്ള ബെത്‌ലഹേം വെസ്റ്റ് ബാങ്ക് സിറ്റിയും പ്രദേശങ്ങളും സംഘർഷങ്ങളും പ്രതിഷേധവും നിറഞ്ഞതായിരുന്നു.