- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയത് ഒരു ലക്ഷം ഡോളർ; മാധ്യമ ഭീമനുമായി ചേർന്ന് അഴിമതിയും; ഇസ്രയേൽ പ്രധാന മന്ത്രിക്കെതിരെ അഴിമതിക്കും കൈക്കൂലിക്കും തെളിവുകൾ കണ്ടെത്തെിയ പൊലീസ്
ഇസ്രയേൽ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കേസ് എടുക്കണമെന്ന് പൊലീസിന്റെ ശുപാർശ. അഴിമതി നടത്തിയെന്നും കൈക്കൂലി നൽകിയതായും പൊലീസ് അന്വേഷത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നെതന്യാഹുവിനെതിരെ കേസ് എടുക്കാൻ പൊലീസ് ശുപാർശ ചെയ്തിരിക്കുന്നത്. നെതന്യാഹുവിനെതിരായ രണ്ടു കേസുകൾക്ക് പുറകിലായിരുന്ന മാസങ്ങളായി പൊലീസ്. ഹോലിവുഡ് നടൻ അർനോൻ മിൽച്ചിൽ നിന്നും മറ്റ് ചില സമ്പന്നരിൽ നിന്നും പത്ത് വർഷത്തെ അമേരിക്കൻ വിസയ്ക്കായി കൈക്കൂലി വാങ്ങി. മിൽച്ചനിൽ നിന്നും 100,000 ഡോളറിന് മുകളിൽ വില വരുന്ന സമ്മാനങ്ങളാണ് കൈക്കൂലിയായി വാങ്ങിയത്. മറ്റൊരു കേസ് ഇസ്രയേലിലെ ഒരു പ്രദാന പത്രവുമായി രഹസ്യ സംഭാഷണം നടത്തിയതിനാണ്. നെതന്യാഹുവിനെ പുകഴ്‌ത്തി എഴുതുന്നതിനു വേണ്ടി രഹസ്യ സംഭാഷണം നടത്തി. ഈ രണ്ടു കേസുകളിലുമായി കൈക്കൂലിയും അഴിമതിക്കുമായി കേസ് എടുക്കണമെന്നാണ് കരുതുന്നത്. അതേസമയം പൊലീസിന്റെ കണ്ടെതത്ൽ അടിസ്ഥാനമില്ലാത്തതാണെന്നനും അന്വേഷണം വെറുതെയാകുമെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തങ്ങളുടെ റിപ്പോർട്ട് അറ്റോണി ജന
ഇസ്രയേൽ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കേസ് എടുക്കണമെന്ന് പൊലീസിന്റെ ശുപാർശ. അഴിമതി നടത്തിയെന്നും കൈക്കൂലി നൽകിയതായും പൊലീസ് അന്വേഷത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നെതന്യാഹുവിനെതിരെ കേസ് എടുക്കാൻ പൊലീസ് ശുപാർശ ചെയ്തിരിക്കുന്നത്.
നെതന്യാഹുവിനെതിരായ രണ്ടു കേസുകൾക്ക് പുറകിലായിരുന്ന മാസങ്ങളായി പൊലീസ്. ഹോലിവുഡ് നടൻ അർനോൻ മിൽച്ചിൽ നിന്നും മറ്റ് ചില സമ്പന്നരിൽ നിന്നും പത്ത് വർഷത്തെ അമേരിക്കൻ വിസയ്ക്കായി കൈക്കൂലി വാങ്ങി. മിൽച്ചനിൽ നിന്നും 100,000 ഡോളറിന് മുകളിൽ വില വരുന്ന സമ്മാനങ്ങളാണ് കൈക്കൂലിയായി വാങ്ങിയത്.
മറ്റൊരു കേസ് ഇസ്രയേലിലെ ഒരു പ്രദാന പത്രവുമായി രഹസ്യ സംഭാഷണം നടത്തിയതിനാണ്. നെതന്യാഹുവിനെ പുകഴ്‌ത്തി എഴുതുന്നതിനു വേണ്ടി രഹസ്യ സംഭാഷണം നടത്തി. ഈ രണ്ടു കേസുകളിലുമായി കൈക്കൂലിയും അഴിമതിക്കുമായി കേസ് എടുക്കണമെന്നാണ് കരുതുന്നത്.
അതേസമയം പൊലീസിന്റെ കണ്ടെതത്ൽ അടിസ്ഥാനമില്ലാത്തതാണെന്നനും അന്വേഷണം വെറുതെയാകുമെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തങ്ങളുടെ റിപ്പോർട്ട് അറ്റോണി ജനറലിന് സമർപ്പിച്ചു. അറ്റോണി ജനറൽ ആയിരിക്കും ഈ കേസ് എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തീരുമാനിക്കുന്നത്.