- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ അവാർഡുകൾ തിരിച്ചു കൊടുക്കണം; കോവിഡ് നിയന്ത്രണത്തിനല്ല പി.ആർ വർക്കിനാണ് സർക്കാർ ശ്രമിച്ചതെന്ന് ബെന്നി ബെഹനാൻ
കൊച്ചി: കോവിഡ് കണക്കുകളിലും മരിച്ചവരുടെ എണ്ണത്തിലും സംസ്ഥാന സർക്കാർ കള്ളത്തരം കാണിച്ചുവെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി. കള്ളക്കണക്കുകളാണ് സർക്കാർ പുറത്ത് വിട്ടത്. കോവിഡ് നിയന്ത്രിക്കാനായിരുന്നില്ല, പി.ആർ വർക്കിനാണ് സർക്കാർ ശ്രമിച്ചതെന്നും ബെന്നി ബെഹനാൻ വിമർശിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കിട്ടിയ അവാർഡുകൾ സംസ്ഥാന സർക്കാരും ആരോഗ്യമന്ത്രിയും തിരിച്ചു നൽകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
കളിയിലെ കമന്റേറ്റർമാരെ പൊലെ കൊവിഡിന്റെ കന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറി. എന്നിട്ടും നിയന്ത്രിക്കാനായി ഒന്നും ചെയ്തില്ലെന്നും ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.
ടെസ്റ്റിൽ കൃത്രിമം നടത്തിയ മറ്റ് സംസ്ഥാനങ്ങളിൽ രണ്ട് കോടിയിലധികം ടെസ്റ്റുകൾ നടത്തിയപ്പോൾ 90 ലക്ഷം മാത്രമാണ് കേരളത്തിൽ ചെയ്തതെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.