- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരക്കാർ മൂന്ന് തവണ കണ്ടു, നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്; മരയ്ക്കാർ ടീമിനെ പ്രശംസിച്ച് ബെന്യാമിൻ
തിരുവനന്തപുരം: മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയെ പ്രശംസിച്ച് സാഹിത്യകാരൻ ബെന്യാമിൻ. മരക്കാർ തിയറ്ററിൽ എത്തും മുമ്പ് മൂന്ന് തവണ കാണാൻ അവസരം ലഭിച്ചെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുതെന്നും ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചു.
'മരക്കാർ തിയറ്ററിൽ എത്തും മുമ്പ് മൂന്ന് തവണ ആ ചിത്രം തിയറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ ( കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ). നിശ്ചയമായും അതൊരു തിയറ്റർ മൂവി തന്നെയാണ്. ഒ.ടി.ടിയിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തിയറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു.
വി.എഫ്.എക്‌സ് സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാള സിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ' -ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണുള്ളത്. കേരളത്തിൽ ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായിട്ടാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.