- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കലാകുന്നത് വലിയ അപകടമെന്ന് ബെന്യാമിൻ; മംഗലശേരി നീലകണ്ഠൻ രാജിവെക്കണമെന്ന് എൻ എസ് മാധവൻ; ബ്ലോഗെഴുതിയ മോഹൻലാലിനെ വിമർശിച്ച് സാഹിത്യകാരന്മാരും
തിരുവനന്തപുരം: ജെഎൻയു സമരത്തിനെതിരെ ബ്ലോഗെഴുതിയ മോഹൻലാലിനെതിരെ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ആരാധകർ രംഗത്തിറങ്ങിയിട്ടും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. ലാലിന്റെ ബ്ലോഗിന്റെ അനൗചിത്യത്തെ ചൂണ്ടി പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ. രാഷ്ട്രീയക്കാർക്ക് പുറമേ സാഹിത്യരംഗത്തുള്ള പ്രമുഖരും ലാലിനെ വിമർശിച്ച്
തിരുവനന്തപുരം: ജെഎൻയു സമരത്തിനെതിരെ ബ്ലോഗെഴുതിയ മോഹൻലാലിനെതിരെ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ആരാധകർ രംഗത്തിറങ്ങിയിട്ടും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. ലാലിന്റെ ബ്ലോഗിന്റെ അനൗചിത്യത്തെ ചൂണ്ടി പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ. രാഷ്ട്രീയക്കാർക്ക് പുറമേ സാഹിത്യരംഗത്തുള്ള പ്രമുഖരും ലാലിനെ വിമർശിച്ച് രംഗത്തെത്തി. ബെന്ന്യാമിനും എൻ എസ് മാധവനുമാണ് ലാലിനെ വിമർസിച്ച് രംഗത്തെത്തിയത്. പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ബെന്യാമിന്റെ വിമർശനക്കുറിപ്പ്. രാജ്യ സ്‌നേഹമെന്നാൽ പട്ടാളത്തെ സ്‌നേഹിക്കൽ ആണെന്നു പറയുന്നതിൽ വലിയ അപകടമുണ്ടെന്ന് ബെന്യാമിൻ പറയുന്നു.
'രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്‌നേഹിക്കൽ ആണെന്നു പറയുന്നതിൽ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയിൽ അനുസരണയോടെ പ്രവർത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്‌ത്തിയും അമിതമായ അധികാരം നൽകിയും പോന്നിട്ടുള്ള രാജ്യങ്ങൾ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്.' ബെന്യാമിൻ പറഞ്ഞു.
അതറിയാൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ലെന്നും തൊട്ടയൽ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാൽ മതിയെന്നും ബ്ലോഗെഴുതിയ ക്ഷീണത്തിൽ വൈകിട്ട് ഒന്ന് കൂടുമ്പോൾ കൊറിച്ചിരിക്കാൻ പട്ടാളത്തിൽ നിന്നും അധികാരത്തിലേക്കെത്തിയ ചിലരുടെ പേരുകളും ബെന്യാമിൻ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു. അപ്പോൾ ചരിത്രം തനിയെ ഒർമ്മവരുമെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ...
Posted by Benyamin Benny on Tuesday, February 23, 2016
'രാജ്യസ്‌നേഹികൾ' ആയിരുന്നുവെന്ന് പറഞ്ഞ് ഹിറ്റ്‌ലർ, സദ്ദാം ഹുസൈൻ, മുസോളിനി, ഈദി അമീൻ, മാർഷൽ ടിറ്റോ, കേണൽ ഗദ്ദാഫി, റോണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് 1, ജോർജ്ജ് ബുഷ് 2, സിയാവുൾ ഹഖ്, പർവേശ് മുഷാറഫ് തുടങ്ങിയ പേരുകളും ബെന്യാമിൻ ഫേസ്‌ബുക്കിൽ പറയുന്നുണ്ട്.
അതേസമയം മംഗലശേരി നീലകണ്ഠൻ രാജിവെക്കുകയെന്നായിരുന്നു എൻ എസ് മാധവന്റെ ആവശ്യം. ട്വിറ്ററിലാണ് എൻ എസ് മാധവൻ ഇക്കാര്യം കുറിച്ചത്.
മംഗലശ്ശേരി നീലകണ്ഠൻ രാജി വയ്ക്കുക.
- N.S. Madhavan (@NSMlive) February 22, 2016