കൊച്ചി : മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സൂപ്പർ താരമായ ദിമിതർ ബർബറ്റോവ് കൊച്ചിൻ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയപ്പോൾ അത്ഭുതപ്പെട്ടു കാരണം തന്നെ സ്വീകരിക്കാൻ രാത്രി മൂന്ന് മണിയായപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകർ തന്നെ കാത്ത് നിൽക്കുന്നു.

ചാന്റ് പാടി ഒപ്പം ബൊക്കയും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ സ്‌കാഫും ന്ൽകിയാണ് ആരാധകർ ബെർബറ്റോവിനെ സ്വീകരിച്ചത്. അർദ്ധരാത്രി കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക് ഒരിത്തിരി പോലും ആവേശമോ ഊർജ്ജമോ കുറഞ്ഞിരുന്നില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ താരമായ ബെർബറ്റോവിന്റെ വരവ് ശരിക്കും ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടനും ബ്ലാസ്റ്റേഴ്സ് ആരാധകർ വൻ വരവേൽപ്പാണ് നൽകിയിരുന്നത്. കൊച്ചി മരിയറ്റ് ഹോട്ടലിലാണ് ബ്ലാസ്റ്റേഴ്സ് ടീം താമസിക്കുന്നത്.

ഐഎസ്എൽ മൂന്നാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രണ് ബാക്കിയുള്ളത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് ഏറ്റുമുട്ടുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഫുട്‌ബോൾ ലഹരി കണ്ട് കണ്ണ് തള്ളിയ ഐ.എസ്.എൽ പ്രതിനിധികൾ ഉദ്ഘാടന മത്സരം കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചു. മുക്കാൽ ലക്ഷത്തോളം കാണികൾ ഇരമ്പുന്ന കൊച്ചിയിൽ ഉദ്ഘാടന മൽസരം നടക്കുമ്പോൾ സ്‌റ്റേഡിയം ഇളകി മറിയുമെന്ന് ഐ.എസ്.എല്ലിന് അറിയാം.

ഉദ്ഘാടനത്തിന് കൊഴുപ്പേകാൻ ബോളീവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫുമാണ് കൊച്ചിയിലേക്ക് വരുന്നത്. കൂടെ സച്ചിനും ഗാംഗുലിയും നിരവധി സൂപ്പർ താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും കൊച്ചിയിലെത്തും വൈകിട്ട് 7.30 മുതൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.

ഇത്തവണ ഐഎസ്എൽ ഫൈനൽ കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മൽസരം കൊച്ചിയിലേക്ക് മാറ്റിയത്. ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ വിജയകരമായി നടത്തിയതോടെയാണ് ഐഎസ്എല്ലിന്റെ കലാശപ്പോര് കൊൽക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊൽക്കത്ത ഐഎസ്എൽ ഫൈനലിന് വേദിയാകുന്നത്.