മ്പള തർക്കത്തെ തുടർന്ന് ബർലിനെ പ്രധാന എയർപ്പോർട്ടുകളിലെ ജീവനക്കാർ നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. സർവ്വീസുകൾ പലതും നിർത്തലാക്കിയതും സമയം തെറ്റിയതും മൂലം നിരവധി യാത്രക്കാർ ഇപ്പോഴും എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഏകദേശം 2000 ത്തോളം ഗ്രൗണ്ട ്‌സറ്റാഫ് ജീവനക്കാരാണ് പണിമുടക്കുമായി രംഗത്തിറങ്ങിയത്. ഇതോടെ ഹാംബർഗ്, സ്റ്റട്ട്ഗാർട്ട് എയർപോർട്ടുകളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ വെട്ടിലായി.

ജീവനക്കാർ സമരവുമായി എത്തിയതോടെ നിരവധി സർവ്വീസുകളാണ് റദ്ദാക്കിയത്. എയർ ബർലിൻ ഏകദേശം 60 ഓളം ഫ്‌ളൈറ്റുകൾ റദ്ദാക്കി. ബുധനാഴ്‌ച്ച രാവിലെ അഞ്ച് മണിമുതലാണ് സമരം തുടങ്ങിയത്. ടെഗൽ എയർപോർട്ടിൽ നിന്നുള്ള 112 ഫ്‌ളൈറ്റുകളും സോൺഫീൽഡ് എയർപോർട്ടിൽ നിന്നുുള്ള ,സർവ്വീസുകളും നിർത്തലാക്കിയിട്ടുണ്ട്. മാത്രമല്ല കണക്ടിങ് ഫ്‌ളൈറ്റുകളുടെ സർവ്വീസുകളും താളം തെറ്റി.

യാത്രക്കായി പുറപ്പെടുന്നവർ ഫൈള്ളൈറ്റ് സമയം ഉറപ്പാക്കിയ ശേഷം മാ്ത്രം യാത്ര തിരിക്കേണ്ടതാണെന്നും അധികൃതർ മുന്നറിയിപ്പ നല്കി.