ബർലിൻ: ലോകത്ത് ഏറ്റവും വേഗത്തിൽ വീടുകൾക്ക് വില കൂടുന്നത് ജർമ്മൻ നഗരങ്ങളിൽ. ബർലിൻ, ഹാംബർഗ് , മ്യൂണിച്ച് , ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിലാണ് വീട് വില ഏറ്റവും അധികം ഉയരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ വീടുകളുടെ വില, വാടക നിരക്കിന്റെ ശരാശരി വളർച്ചയുടെ ഇരട്ടിയിലേറെയാണ് ജർമനിയിലേത്. ആഗോളതലത്തിൽ വീടുകളുടെ ശരാശര വില വർധനാ നിരക്ക് കഴിഞ്ഞ വർഷത്തെ ഏഴു ശതമാനത്തിൽനിന്ന് ഈ വർഷം നാലര ശതമാനമായി കുറയുകയാണു ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2016ൽ 12 ലോക നഗരങ്ങളിൽ വില വർധന ഇരുപതു ശതമാനത്തിനു മുകളിലായിരുന്നു. അതിലേറെയും ചൈനീസ് നഗരങ്ങളും. 2017ൽ ഇരുപതു ശതമാനത്തിനു മുകളിൽ വർധനയുള്ളത് ഒരേയൊരു നഗരത്തിൽ മാത്രം, ബർലിനിലാണത്. 20.5 ശതമാനമാണ് വർധന.

ഹോങ്കോങ്, പാരീസ് സിയോൾ, ലണ്ടൻ, വാൻകോവർ, ബുഡാപെസ്‌ററ്, റോട്ടർഡാം തുടങ്ങിയ പ്രമുഖ നഗരങ്ങളും മുമ്പന്തിയിലാണ്.