ർദ്ധിച്ചുവരുന്ന കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിന്റെയും വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള ഭയത്തിന്റെയും വെളിച്ചത്തിൽ പൊതുജീവിതം ആരംഭിക്കുമെന്ന് താൽക്കാലികമായി നിർത്തിവച്ചേക്കുമെന്ന് സൂചന. ബർലിൻ ഇക്കാര്യം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തതോടെ മറ്റ് സംസ്ഥാനങ്ങളിൽ ഇളവുകൾ ഉണ്ടാകുമോയെന്ന കാര്യം തീരുമാനമായിട്ടില്ല. തത്കാലം ലോക് ഡൗൺ ഇളവുകൾ വേണ്ടയെന്നാണ് ബർലിൻ തീരുമാനിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ചാൻസലർ ഏഞ്ചല മെർക്കലും ജർമ്മനിയുടെ 16 സ്റ്റേറ്റ് പ്രീമിയറുകളും മാർച്ച് 21 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കേസുകളുടെ വർദ്ധനവ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക. എന്തായാലും മാർച്ച് 28 വരെ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്. ഇത് വീണ്ടും നാല് ആഴ്‌ച്ചകൂടി നീട്ടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.ജർമ്മനിയിൽ പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം കഴിഞ്ഞ ഒരു മാസത്തിൽ സാവധാനത്തിലാണെങ്കിലും മുൻ മാസങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

മാർച്ച് മൂന്നിന് നടന്ന അവസാന ഫെഡറൽ-സ്റ്റേറ്റ് മീറ്റിംഗിൽ, പൊതുജീവിതം വീണ്ടും തുറക്കുന്നതിനുള്ള അഞ്ച് ഘട്ട പദ്ധതിയിൽ മെർക്കലും സംസ്ഥാന നേതാക്കളും തീരുമാനം എടുത്തിരുന്നു.മാർച്ച് തുടക്കത്തിൽ ഹെയർ സലൂണുകൾ തുറക്കുന്നതു മുതൽ കർശനമായ അകലം പാലിച്ച് പുഷ്പ, ഗാർഹിക ഉപകരണ സ്റ്റോറുകൾ തുറക്കുന്നതുവരെയും ചില സംസ്ഥാനങ്ങളിൽ ചില്ലറ വിൽപ്പന പോലും ഒരു അപ്പോയിന്റ്‌മെന്റ് സംവിധാനത്തിലൂടെ തുറക്കാനും ആദ്യ ഘട്ടങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.യോഗത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കുന്നതിന് മെർക്കലും സംസ്ഥാന നേതാക്കളും സമ്മതിച്ചിരുന്നതാണെങ്കിലും പൂർണമായ ലോക് ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.