രാത്രി എട്ട് മണിക്ക് ശേഷം ബാൽക്കണിയിൽ നിന്ന പുക വലിച്ചതിന്റെ പേരിൽ ബർലിനിലെ യുവതിക്ക് മുന്നറിയിപ്പുമായി ബർലിൻ കോടതി. അയൽക്കാരിയുടെ പരാതിയെ തുടർന്നാണ് കോടതി യുവതിക്ക് മുന്നറിയിപ്പ് നല്കിയത്.നിരോധനം ആവർത്തിച്ചാൽ ആറു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി യുവതിക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

യൂറ്റ എന്ന അമ്പത്തിരണ്ടുകാരിയാണ് അയൽക്കാരുടെ പരാതി കാരണം പുകവലി മുടങ്ങിയിരിക്കുന്നത്. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ ബാൽക്കണിയിൽ പുകവലി വേണ്ടെന്ന നിലപാടിലാണ് കോടതി.

യുറ്റ നിർദ്ദേശം പാലിക്കുകയാണെങ്കിൽ മറ്റു നടപടികളൊന്നും ആവശ്യമില്ലെന്ന് അയൽക്കാരും സമ്മതിച്ചതിനെ തുടർന്ന് യുവതിക്ക് പിഴ അടക്കാതെ രക്ഷപ്പെടുകയായിരുന്നു.