രു പറ്റം ഗൾഫ് മലയാളികൾ ചേർന്ന് തയ്യാറാക്കിയ ഷോട്ട് ഫിലിം ഇന്റർനെറ്റിൽ വൈറലാകുന്നു. ' അരികെ' എന്ന് പേരിട്ടിരിക്കുന്ന ഷോട്ട് ഫിലിമിന്റെ റിലീസിങ് കഴിഞ്ഞ ആഴ്ച ദുബായിലാണ് നടന്നത്. ഈ ഷോട്ട് ഫിലിമിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകരും എല്ലാം തന്നെ ഈ മേഖലയുമായി യാതൊരു ബന്ദവുമില്ലാത്തവരാണെന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നിട്ടും വളരെ ചിട്ടയോടെയാണ് ഈ ഷോട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

ഗൾഫിൽ തന്നെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. അരികെ എന്ന ഈ ഷോട്ട് ഫിലിമിൽ പറയുന്നത് ഒരു യങ് ബാച്ചിലറുടെ കഥയാണ്. മഹേഷ് കുമാർ എഴുതി സംവിധാനം ചെയ്ത ഈ ഷോട്ട് ഫിലിമിന്റെ നിർമ്മാതാവ് അമ്പികാ മോഹൻ. സജിത്ത് മേനോൻ, സൗമ്യാ മേനോൻ, മനോജ് കുമാർ, സനിൽ തുടങ്ങിയവരാണ് ഈ ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് ദിവസങ്ങൾക്കകം അൻപതിനായിരത്തിനടുത്ത് ആൾക്കാരാണ് ഇത് യൂട്യൂബിലൂടെ കണ്ടത്. മികച്ച പ്രതികരണമാണ് ഈ ഷോട്ട് ഫിലിമിന് കിട്ടിക്കൊണ്ടിരിക്കുന്നത്.