- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കറികളുടെ ലോകത്തിലെ ഓസ്‌കാർ അവാർഡ് ജേതാക്കൾ ഇന്ത്യൻ റെസ്റ്റോറന്റുകൾ തന്നെ! ബ്രിട്ടനിൽ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റുകൾ ഇവ

ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേൽപിന് ശ്രമിക്കുന്ന ബ്രിട്ടീഷ് റെസ്റ്റോറന്റ് മേഖലയ്ക്ക് ഉത്തേജനമായി ബ്രിട്ടീഷ് കറി അവാർഡ്സ് തിരിച്ചെത്തിൽ ജസ്റ്റ് ഈറ്റുമായി ചേർന്ന് സംഘടിപ്പിച്ച ഉത്സവസമാനമായ ചടങ്ങിൽ വച്ചാണ് പുരസ്‌കാര ജേതാക്കളുടെ പെരുവിവരങ്ങൾ പ്രഖ്യാപിച്ചത്. കറികളുടെ ലോകത്തിലെ ഓസ്‌കാർ അവാർഡ് എന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ വിശേഷിപ്പിച്ച അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുംറെസ്റ്റോറന്റ് ഉടമകൾ തലസ്ഥാനത്ത് എത്തിയിരുന്നു.
ഇന്ത്യൻ ഷെഫ്,അതുൽ കോച്ചാർ, മിഷേലിൻ സ്റ്റാർ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റാറായി മാറി. വെസ്റ്റ്മിനിസ്റ്ററിൽ തന്റെ പുതിയ റെസ്റ്റോറന്റ് തുറന്നതിനു പിന്നാലെയാണ് അതുലിനെ തേടി ഈ അംഗീകാരം എത്തിയത്. വെസ്റ്റ് മിനിസ്റ്റർ ഓൾഡ് ഫയർ സ്റ്റേഷനിലെ മഥുരാ റെസ്റ്റോറന്റാണ് ബെസ്റ്റ് ന്യു കമർ പുരസ്‌കാരം കരസ്ഥമാക്കിയത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, ലേപ്പൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, മ്യാന്മാർ എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനാണ് ഈ പുരസ്‌കാരം.
അതേസമയ ഏറ്റവും നല്ല ടേക്ക് എവേയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ബക്കിങ്ഹാംഷയറിലെ കാലിക്സ് എക്സ്പ്രസ്സ് കിച്ചനാണ്. തേങ്ങാപ്പാലിൽ പാചകം ചെയ്തെടുത്ത റോസ്റ്റഡ് താറാവ്, ചുവന്നുള്ളി ചേർത്ത് പാചകം ചെയ്ത ആട്ടിന്മാംസം, തണ്ടൂരി മിക്സ്ഡ് ഗ്രിൽ എന്നീ വിഭവങ്ങളാണ് ഇവർക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. അതിനുപുറമേ ന്യു കാസിലിലെ ഖായ് ഖായ് ഇന്ത്യൻ റെസ്റ്റോറന്റ് മോസ്റ്റ് ഇന്നോവേറ്റീവ് റെസ്റ്റോറന്റ് പുരസ്‌കാരം കരസ്ഥമാക്കി. വിക്ടോറിയൻ മാതൃകയിലുള്ള തീൻ മുറികളും അതുപോലെ അതിവിശിഷ്ടമായ വിഭവങ്ങളുമാണ് ഈ പുരസ്‌കാരം നേടിക്കൊടുത്തത്.
സ്‌കോട്ട്ലാൻഡിലെ ഏറ്റവും നല്ല കറി റെസ്റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടത് 10 വർഷം മുൻപ് ലണ്ടനിൽ ആരംഭിച്ച റെസ്റ്റോറന്റ് ശൃംഖലയായ ഡിഷ്റൂം ആണ്. ബോംബെയിൽ കുടിയേറിയ സൗരാഷ്ട്രക്കാരുടെ തനത് ഇറാനിയൻ വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. അതേസമയം ലണ്ടനിലെ ഏറ്റവും നല്ല കറി റെസ്റ്റോറന്റായി തെരഞ്ഞെടുത്തത് ബെനാറസിനെയാണ്. ആധുനിക സാങ്കേതിക വിദ്യയും പരമ്പരാഗത രുചിയും സമന്വയിപ്പിച്ചുകൊണ്ടുള്ള സ്‌കോട്ടിഷ് സ്‌കാലോപ്സും കെന്റിഷ് ലാമ്പുമാണ് ഇവരുടെ പ്രത്യേകത. ഗ്രെയ്റ്റർ ലണ്ടനിലെ ഏറ്റവും നല്ല റെസ്റ്റോറന്റ് ഷാംപൻ ബ്രോംലിയും നോർത്ത് ഈസ്റ്റിലേത് ബ്രാഡ്ഫോർഡിലുള്ള മുംതാസ് റെസ്റ്റോറന്റുമാണ്. മാഞ്ചസ്റ്ററിലെ ആശാസും മികച്ച ഹോട്ടലായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടന്റെ കറികളുടെ തലസ്ഥാനം എന്ന് വിളിക്കുന്ന കിഴക്കൻ മിഡ്ലാൻഡ്സിൽ ന്യു മാർക്കറ്റിലെ മൊണ്ടാസാണ് മികച്ച റെസ്റ്റോറന്റിനുള്ള അവാർഡ് കരസ്ഥമാക്കിയത്.അതേസമയം പടിഞ്ഞാറൻ മിഡ്ലാൻഡ്സിൽ ബിർമ്മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലുള്ള പുഷ്‌കർ റെസ്റ്റോറന്റ് മികച്ച റെസ്റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെയിൽസിലെ മികച്ച റെസ്റ്റോറന്റായി തിരഞ്ഞെടുക്കപ്പെട്ടത് കാർഡിഫിലെ പർപ്പിൾ പപ്പടം ആണ്. അതേപോലെ തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മികച്ച റെസ്റ്റോറന്റായി ഷെൽട്ടൻഹാമിലെ പൃഥ്വി റെസ്റ്റോറന്റും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ മികച്ച റെസ്റ്റോറന്റയി ചെസ് മുംതാസും തെരഞ്ഞെടുക്കപ്പെട്ടു.
കോവിഡ് പ്രതിസന്ധിയിൽനിന്നും ഈ മേഖല ഉയര്ന്നു വരുന്ന സമയമായതിനാൽ ഈ വർഷത്തെ ബ്രിട്ടീഷ് കറി അവാർഡുകൾക്ക് പ്രത്യേകതയുണ്ടെന്ന് ഇതിനെ സ്ഥാപകനായ എനാം അലി പറഞ്ഞു.


