കൊച്ചി: കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയ ഗാനങ്ങൾ ഉൾപ്പെടുത്തി മ്യൂസിക് 247ന്റെ 'ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015' എന്ന സിനിമാഗാനങ്ങളുടെ കളക്ഷൻ റിലീസ് ചെയ്തു. 2015ൽ പുറത്തിറങ്ങിയ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിലൂടെയും മറ്റും സ്വീകരിച്ച ഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മലയാള ചലച്ചിത്ര സംഗീതത്തിന് അവിസ്മരണീയമായ ഒരു വർഷമായിരുന്നു 2015. 'ഒരു വടക്കൻ സെൽഫി'യിലെ'എന്നെ തല്ലേണ്ടമ്മാവാ' യുവജനങ്ങളുടെ മനസ്സിൽ വളരെ പെട്ടെന്നാണ് സ്ഥാനം പിടിച്ചത്. 'പ്രേമ'ത്തിലെ ഗാനങ്ങൾ സിനിമയുടെ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. അതോടൊപ്പം 'മലരേ' എന്ന ഗാനം വൈറൽ ആവുകയും ചെയ്തു.

'കുഞ്ഞിരാമയണ'ത്തിലെ 'സൽസ' പുറത്ത് വന്നപ്പോൾ യൂട്യൂബ് ഇന്ത്യയുടെ സംഗീതവിഭാഗത്തിൽ ഏറ്റവും പ്രചാരം നേടിയ രണ്ടാമത്തെ ഗാനമായി മാറി. തൃശൂർ ഭാഷ നിറഞ്ഞു നിന്ന 'വാസൂട്ടൻ' എന്ന് തുടങ്ങുന്ന 'ജമ്‌നപ്യാരി'യിലെ ഗാനം ചെറുപ്പക്കാർക്കിടയിൽ തൽക്ഷണം ഹിറ്റായി. എൺപതുകളുടെ നൊസ്റ്റാൾജിയ പുറത്തു കൊണ്ടു വന്നു 'കോഹിനൂറി'ലെ 'ഹേമന്തമെൻ' എന്ന ഗാനം. ഏറ്റവും അടുത്തായി 'ചാർലി'യിലെ ഗാനങ്ങൾ റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിൽ തന്നെ ഒരു ലക്ഷം വ്യൂസ് നേടി.

മ്യൂസിക് 247 ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015 ഇവയാണ്:
1. മലരേ (പ്രേമം)
2. പുലരികളോ (ചാർലി)
3. എന്നെ തല്ലേണ്ടമ്മാവാ (ഒരു വടക്കൻ സെൽഫി)
4. ഹെമന്തമെൻ (കോഹിനൂർ)
5. പൊൻവെയിൽ വീഴവെ (ജോ ആൻഡ് ദി ബോയ്)
6. ആലുവ പുഴ (പ്രേമം)
7. അകലെ (ചാർലി)
8. സൽസ (കുഞ്ഞിരാമായണം)
9. വാസൂട്ടൻ (ജമ്‌നാപ്യാരി)
10. വരൂ പോകാം പറക്കാം (റാണി പത്മിനി)
11. എന്താണ് ഖൽബേ (കെഎൽ 10 പത്ത്)
12. ഒരു കരി മുകിലിന് (ചാർലി)
13. പുതുമഴയായ് (ചാർലി)
14. ചുന്ദരി പെണ്ണെ (ചാർലി)
15. ഡും ഡും ഡും (കോഹിനൂർ)
16. തുമ്പ പൂവേ സുന്ദരി (കുഞ്ഞിരാമായണം)
17. ഏതോ തീരങ്ങൾ (ഇവിടെ)
18. തേൻ നിലാ (നീന)
19. പതിവായി ഞാൻ (പ്രേമം)
20. നീലാംബലിൻ (ഒരു വടക്കൻ സെൽഫി)
21. കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കൻ സെൽഫി))
22. രാത്രി മുല്ല തൻ (ലൈലാ ഓ ലൈലാ)
23. ഒരു വേനൽ കാറ്റായി (കനൽ)
24. എന്റെ ജനലരികിൽ (സു.. സു... സുധി വാത്മീകം)
25. ചെന്താമര ചുണ്ടിൽ (സ്‌റ്റൈൽ)
26. ഒരു മകരനിലാവായ് (റാണി പത്മിനി)

ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015 പാട്ടുകൾ കേൾക്കാം: